സിസിടിവിയോടെ പലര്‍ക്കും ശക്തമായ എതിര്‍പ്പുണ്ട്. വ്യക്തിയുടെ സ്വകാര്യത ഇല്ലാതാക്കുന്ന ഒരു സംവിധാനമാണ് സിസിടിവി എന്നതാണ് പ്രധാനപ്പെട്ട ഒരു ആരോപണം. അതില്‍ സത്യമുണ്ടെന്ന് എല്ലാവരും പറയും. എന്നാല്‍ ചില കാര്യങ്ങള്‍ കാണുമ്പോള്‍ സിസിടിവി കൊള്ളാല്ലോ എന്നൊരു പറച്ചില്‍ ആരായാലും പറയും. അത് വേറെ കാര്യം. പലപ്പോഴും തെരുവില്‍ നടക്കുന്ന കാര്യങ്ങളെല്ലാം സിസിടിവി ഒപ്പിയെടുക്കുന്നതുകൊണ്ട് ചില കുറ്റകൃത്യങ്ങളും കണ്ടുപിടിക്കാറുണ്ട്.
അങ്ങനെയൊരു സംഭവമാണ് ചൈനയില്‍ കഴിഞ്ഞ ദിവസമുണ്ടായത്. ചൈനയില്‍ കാര്‍മോഷ്ടക്കളെ പിടികൂടി. മോഷ്ടിച്ച കാറുമായി പറപറക്കുന്നതിനിടയില്‍ പതിമൂന്ന് കാറുകളെയാണ് മോഷ്ടാവ് ഇടിച്ച് തകര്‍ത്തത്. പോലീസ് പിടികൂടും എന്നായപ്പോള്‍ കക്ഷി അലമ്പിനൊന്നും നില്‍ക്കാതെ അങ്ങ് പിടികൊടുത്തു എന്നതാണ് കൗതുകകരം. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് കാര്യങ്ങളെ ഒരു വഴിതിരിവിലെത്തിച്ചത്.
അങ്ങേയറ്റം തിരക്കുള്ള റോഡില്‍കൂടി ഒരു കറുത്ത വണ്ടി വരുന്ന വരവ് കണ്ടപ്പോള്‍ത്തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. എന്നാല്‍ വണ്ടിക്ക് കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പേടിച്ചുപോയ ഡ്രൈവര്‍ വണ്ടി റിവേഴ്സെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടയിലാണ് വണ്ടികളില്‍ ഇടിക്കാന്‍ തുടങ്ങിയത്. അങ്ങനെ ഏതാണ്ട് പതിമൂന്ന് വണ്ടികളിലാണ് ആശാന്‍ ഇടിച്ചത്. എന്തായാലും സംഗതി രസകരമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല