1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2011

ബീജിംങ്: ചൈനയിലെ സിച്ചുവാനില്‍ അസാധാരണമായ സയാമീസ് ഇരട്ടകളെ സിസേറിയനിലൂടെ പുറത്തെടുത്തു. രണ്ടുതലയും, ഒരു ശരീരമാണ് ഈ കുരുന്നുകള്‍ക്ക്. ഓരോ ജോഡി കൈകാലുകളുമുണ്ട്.

സയാമീസ് ഇരട്ടകളില്‍ വളരെ അസാധാരണമായി മാത്രം കാണുന്ന ഡിസ്ഫാലിക് പരാപാഗസ് എന്ന അവസ്ഥയിലുള്ള കുഞ്ഞുങ്ങളാണിത്. ഇത്തരം ഇരട്ടകള്‍ക്ക് ഒരു ശരീരം മാത്രമേ ഉള്ളൂ എന്നതിനാല്‍ ഇവരെ വേര്‍പെടുത്താന്‍ കഴിയില്ല. ബീജസംങ്കലനം നടന്ന ഒറ്റ ബീജത്തില്‍ നിന്നും ഉണ്ടായതിനാല്‍ ഇവരെ പൂര്‍ണമായും വേര്‍പെടുത്താനാവില്ല. വളരെ വളരെ അസാധാരണമായി ഇത്തരം ഇരട്ടകള്‍ തെക്കുപടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണുണ്ടാവാറുള്ളത്.

കുറച്ചു വര്‍ഷം മുമ്പ് പടിഞ്ഞാറന്‍ മേഖലയില്‍ ഇതുപോലുള്ള ഇരട്ടകള്‍ പിറന്നിരുന്നു. 2009 ജൂലൈയില്‍ ലിസ ചാംബെര്‍ലൈന്‍ ജന്മം നല്‍കിയ ജോഷ്വയും ജെയ്ഡാനും. ജോഷ്വ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിലും അവന്റെ സഹോദരന്‍ 32 മിനിറ്റ് മാത്രമേ ജീവിച്ചുള്ളൂ.

യു.എസില്‍ ജനിച്ച ഡിസെഫാലിക് പരാപാഗസ് ഇരട്ടകളായ അബിഗെയ്‌ലും, ബ്രിട്ടാനിയും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ 21 വയസുള്ള ഇവര്‍ക്കും ഒറ്റശരീരമാണുണ്ടായിരുന്നത്. എന്നാല്‍ ഈ ശരീരത്തിലെ ആന്തരായവയവങ്ങളില്‍ മിക്കതും രണ്ടെണ്ണമുണ്ടായിരുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒരേസമയം ആഹാരം കഴിക്കാനും നടക്കാനും കഴിഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.