1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2011

സാങ്കേതികവിദ്യ കൊടുക്കല്‍ വാങ്ങലുകളുടെ സാമ്പ്രദായിക ക്രമത്തെ തന്നെ മാറ്റിമറിച്ചു. അത്യാവശ്യമായ ഒരുല്‍പ്പന്നം വാങ്ങിക്കാന്‍ വേണ്ടി പെട്ടെന്ന് കാറെടുത്ത് ഷോപ്പിന് മുന്‍പില്‍ എത്തുമ്പോഴായിരിക്കും കടയുടെ മുന്നില്‍ സ്‌റ്റോക്കില്ല എന്ന ബോര്‍ഡ് കാണുക. ഇവിടെയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ പ്രസക്തി. ഏതര്‍ദ്ധരാത്രിക്കും ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. സമയവും ഊര്‍ജവും മാത്രമല്ല പണവും ലാഭിക്കാം.
പക്ഷെ സൂക്ഷിച്ചില്ലേല്‍ പേഴ്‌സ് കാലിയാവുന്നത് നിങ്ങള്‍ പോലുമറിയില്ല. ഓണ്‍ലൈന്‍ ഷോപ്പിംഗിന് മുന്നെ ശ്രദ്ധിക്കേണ്ട 4

കാര്യങ്ങള്‍.

1. ഓട്ടോമേറ്റീക് റിനീവല്‍


ചില സേവനങ്ങള്‍ക്ക് നമ്മള്‍ ഓട്ടോമാറ്റീക് റിനീവല്‍ കൊടുക്കാറുണ്ട്. പലപ്പോഴും ഇത്തരം സേവനങ്ങള്‍ക്ക് ചുരുങ്ങിയ ചാര്ജ് ഈടാക്കുന്നത് കൊണ്ട് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കാരില്ല. ഫലമോ, മാസങ്ങളോളം ഉപയോഗിക്കാത്ത സേവനങ്ങള്‍ക്ക് പോലും ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് കാശ് കുറഞ്ഞ് കൊണ്ടേയിരിക്കും.

2. വണ്‍ ക്ലിക്ക് പെയ്‌മെന്റ്


വീണ്ടും ഷോപ്പിംഗ് നടത്തുമ്പോള്‍ ഉപയോഗപ്പെടുത്താനായി നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ സൂക്ഷിച്ച് വയ്ക്കാന്‍ ഓണ്‍ലൈന്‍ റീട്ടെയിലേര്‍സ് ശ്രമിക്കാറുണ്ട്. ഇങ്ങിനെ വരുമ്പോള്‍ അടുത്ത തവണ ഷോപ്പിംഗ് നടത്തുമ്പോള്‍ ഒരൊറ്റ ക്ലിക്കില്‍ പര്‍ച്ചേസ് നടത്താം. വണ്‍ക്ലിക്ക് പെയ്‌മെന്റ് സിസ്റ്റം ഷോപ്പിംഗ് പ്രക്രിയ എളുപ്പമാക്കുമെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ പാരയാവാന്‍ സാദ്ധ്യതയുണ്ട്.

3. ഷിപ്പിംങ് കോസ്റ്റ്

ചില സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സമയവും പൈസയും ലാഭിക്കുമെന്നത് സത്യം തന്നെയാണ്. എന്നാല്‍ അതൊട്ടടുത്ത ഷോപ്പില്‍ നിന്നും ഉദ്ദ്യേശിച്ച ഉല്‍പ്പന്നം വാങ്ങുകയാണെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംങിലൂടെ വാങ്ങുമ്പോള്‍ വരുന്ന ഷിപ്പിംഗ് കോസ്റ്റും ഹാന്‍ഡ്‌ലിങ് കോസറ്റും ഒഴിവാക്കാവുന്നതാണ്.

4. മാസ ഡിസ്‌ക്കൗണ്ട് പ്ലാന്‍


പല ഓണ്‍ലൈന്‍ റീട്ടെയിലേഴ്‌സും വിവിധതരം ഡിസ്‌കൗണ്ട് പദ്ധതികളും മെമ്പര്‍ഷിപ്പ് പദ്ധതികളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാറുണ്ട്. ഇത്തരം ഡിസ്‌ക്കൗണ്ട് പദ്ധിതിയിലുള്‍പ്പെയാനായി ആവശ്യത്തിലധികമ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാദ്ധ്യതയുണ്ട്. അത്‌കൊണ്ട് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലേല്‍ ഇത്തരം പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് തന്നെ പാരയായി ഭവിക്കും.

സാങ്കേതിക വിദ്യക്ക് ഇക്കാലത്ത് നമ്മുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ അതിന്റെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം അനാവശ്യമായ ചിലവുകള്‍ കുറയ്ക്കാനും ശ്രമിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.