1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2011

മുംബൈ: ലോകക്രിക്കറ്റിന്റെ സിംഹാസനനം ആര് സ്വന്തമാക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശക്തിയും ദൗര്‍ബല്യങ്ങളും നന്നായറിയുന്ന ഇന്ത്യന്‍ കടുവകളും ലങ്കന്‍ സിംഹങ്ങളും തമ്മിലുള്ള പോരാട്ടം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും. ഇന്ത്യയുടേയും ലങ്കയുടേയും പ്രസിഡന്റുമാര്‍ അടക്കമുള്ള വി.വി.ഐ.പികള്‍ എത്തുന്നതോടെ കായികലോകത്തിന്റെ എല്ലാ കണ്ണുകളും മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തിലേക്ക്.

ഇന്ത്യന്‍ ക്രിക്കറ്റിന് മാറ്റങ്ങളുടെ തുടക്കം നല്‍കിയ റാഞ്ചിക്കാരന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പടയ്ക്കാണ് കളിയെഴുത്തുകാരും വിദഗ്ധരും വാതുവെയ്പ്പുകാരും കൂടുതല്‍ സാധ്യത കാണുന്നത്. ക്രിക്കറ്റ് ദൈവം സച്ചിന്റെ അവസാന ലോകകപ്പാണ് ഇത് എന്ന് വ്യക്തമായി അറിയുന്ന ധോണിയും സംഘവും ലോകകപ്പ് വിജയത്തോടെ അദ്ദേഹത്തിന് മികച്ച യാത്രയയപ്പ് നല്‍കാനാണ് ആഗ്രഹിക്കുന്നത്.

മറുവശത്ത് സമ്മര്‍ദ്ദങ്ങളും പ്രതീക്ഷകളുമായിട്ടാണ് ലങ്ക കളിക്കാനിറങ്ങുന്നത്. മികച്ച സ്പിന്‍ ബൗളര്‍മാരും തകര്‍പ്പന്‍ ബാറ്റിംഗുമാണ് ലങ്കയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം. ഒപ്പം മുത്തയ്യ മുരളീധരനെന്ന വെറ്ററന്‍ ബൗളറും. ഇന്ത്യക്ക് സച്ചിനെങ്കില്‍ ലങ്കയ്ക്ക് മുരളിയാണ് എല്ലാം. ദീര്‍ഘമായ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് ശേഷം വിടപറയുന്ന മുരളിക്ക് ഏറ്റവും മികച്ച ഒരു വിടവാങ്ങല്‍, അതാണ് ക്യാപ്റ്റന്‍ സംഗക്കാര പ്രതീക്ഷിക്കുന്നത്.

പരിക്കുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്ന് കളിക്കുമെന്ന് മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ് കളിക്കില്ല. പാക്കിസ്ഥാനെതിരായ സെമിയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ കളിക്കില്ല. പകരം ശ്രീശാന്തോ ആര്‍ അശ്വിനോ ടീമിലിടം നേടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.