1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2011

യുക്മ സൗത്ത്-ഈസ്റ്റ് റീജിയന്‍ ഒരുക്കുന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളികളെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് ഇതിന് ആതിഥേയത്വം വഹിക്കുന്ന ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍.

26 ശനിയാഴ്ച്ച ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയാണ് ഗൈഡന്‍സ് സെമിനാര്‍. യു.കെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള മാതാപിതാക്കളുടെ എല്ലാ ആശങ്കയും ദൂരീകരിക്കുവാന്‍ പര്യാപ്തമായ സെമിനാറാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രസിഡന്റ് ഷാജി തോമസ്, സെക്രട്ടറി ഗിരീഷ് കൈപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘമാണ് സെമിനാറിന്റെ പ്രാദേശിക ക്രമീകരണങ്ങള്‍ നടത്തുക. അക്വാ കരിക്കുലം കമ്മറ്റി അംഗം ബ്രയിന്‍, അയര്‍ലന്റില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധന്‍ വര്‍ക്കി എബ്രഹാം, ബേങ്കര്‍ അജു കാര്‍ഡിഫ്, മാനസാന്തര വിദഗ്ധന്‍ ഡോ.അലക്‌സാണ്ടര്‍, പേര്‍സണാലിറ്റി വിദഗ്ധന്‍ അബ്രഹാം ലൂക്കോസ് എന്നിവര്‍ ക്ലാസ് നയിക്കും.

ഒന്‍പതുമണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ മുന്‍കൂട്ടി നടത്തണമെന്ന് അറിയിച്ചിട്ടുണ്ട്. 10 മണിക്ക് സെമിനാര്‍ ആരംഭിക്കും. റീജിയണല്‍ കോര്‍ഡിനേറ്റര്‍ മൈക്കല്‍ കുര്യന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

സെമിനാര്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: സെന്റ് ജോര്‍ജ് ചര്‍ച്ച് ഹാള്‍, ഡാര്‍ബിസ് ലൈന്‍, പൂലെ, ഡോര്‍സെറ്റ് BH 15 3EU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.