1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2011

കാര്‍ ടാക്‌സ് നിരക്കുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച്ച പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശം ഉള്‍ക്കൊള്ളിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടാക്‌സ് 200 പൗണ്ട് വരെ കൂടിയെക്കാന്‍ സാധ്യയുണ്ട്.

ഫാമിലി കാറുകള്‍ സ്വന്തമായുള്ള ആളുകള്‍ക്കായിരിക്കും നികുതി കൂട്ടിയാല്‍ വെട്ടിലാകുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും വാഹനവിപണിയെ രക്ഷിക്കാനായി നേരത്തേ നിരവധി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാര്‍നികുതിയിലും കുറവ് വരുത്തിയിരുന്നു.

എന്നാല്‍ നികുതിയില്‍ കുറവ് വരുത്തിയത് സര്‍ക്കാറിന്റെ വരുമാനത്തെ ബാധിക്കുന്നുവെന്ന് ഈയിടെ കണ്ടെത്തിയിരുന്നു.ഇങ്ങനെ വരുത്തിയ നികുതിയിളവുകള്‍ പിന്‍വലിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണമുണ്ടാക്കുന്ന കാറുകള്‍ക്ക് ഇരട്ടിനികുതി ചുമത്തുമെന്ന് ചാന്‍സലര്‍ ഗോര്‍ഡന്‍ ബ്രൗണ്‍ 2007ല്‍ വ്യക്തമാക്കിയിരുന്നു.

വരാനിരിക്കുന്ന ബജറ്റില്‍ ബാന്‍ഡ് ബി, കെ കാറുകളായ ഫോര്‍ഡ് ഫോകസ്, വോക്‌സ്‌ഹോള്‍ സഫീറ എന്നിവയുടെ നികുതി കൂട്ടിയേക്കാമെന്നാണ് ഹോണസ്റ്റ്‌ജോണ്‍.യു.കെ യുടെ ഡേന്‍ ഹാരിസണ്‍ പറയുന്നത്. ഇതോടെ ഡ്രൈവര്‍മാര്‍ അടക്കേണ്ടി വരുന്ന തുക 245 പൗണ്ടില്‍ നിന്നും 435 പൗണ്ടായി ഉയര്‍ന്നേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.