1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2011

കുടുംബത്തിന്റേയും കുട്ടികളുടേയും കാര്യങ്ങള്‍ നോക്കുന്ന അമ്മമാര്‍ കൂടുതലുള്ള രാഷ്ട്രമെന്ന റെക്കോര്‍ഡ് ബ്രിട്ടന് സ്വന്തമായി. യൂറോപ്പിലെ മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബ്രിട്ടനിലാണ് ഏറ്റവു അധികം ഇത്തരം അമ്മമാര്‍ ഉള്ളതെന്ന് ഔദ്യോഗിക രേഖകളാണ് വ്യക്തമാക്കുന്നത്.

ഏകദേശം പത്തു വര്‍ഷം മുന്‍പ് യു കെയിലേക്ക് കുടിയേറിയ മലയാളിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.99 ശതമാനം മലയാളി കുടുംബങ്ങളും പ്രധാനമായി ആശ്രയിക്കുന്നത് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കുടുംബത്തിലെ സ്ത്രീകളെയാണ്.അഭ്യസ്തവിദ്യരായ ഭര്‍ത്താക്കന്മാരില്‍ ഭൂരിപക്ഷവും നിവൃത്തികേടുകൊണ്ട് ചെറിയ ജോലികള്‍ കൊണ്ട് സംതൃപ്തിയടയുകയാണ്.

രാജ്യത്തെ 15ല്‍ ഒരുവീട് അമ്മമാരുടെ നിയന്ത്രണത്തിലാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ബാള്‍ട്ടിക് രാഷ്ട്രങ്ങളിലെ മൊത്തം ജനസംഖ്യയേക്കാളും കൂടുതല്‍ സിംഗിള്‍ അമ്മമാര്‍ ബ്രിട്ടനിലുണ്ട്. യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ യൂണിറ്റായ യൂറോസ്റ്റാറ്റാണ് പുതിയ വിവരങ്ങള്‍ തയ്യാറാക്കിയത്. പരമ്പരാഗത കുടുംബങ്ങളോട് അനുകൂലമായ നിലപാടല്ല ബ്രിട്ടനിലെ നികുതിസംവിധാനം സ്വീകരിക്കുന്നതെന്ന് നേരത്തേ വാദമുയര്‍ന്നിരുന്നു.

കുട്ടികളില്ലാത്ത ഒരു വ്യക്തി അടയ്ക്കുന്നതിനേക്കാള്‍ 73 ശതമാനം അധികം നികുതി ഒറ്റ കുട്ടിയുള്ള ദമ്പതികള്‍ക്ക് അടയ്‌ക്കേണ്ടിവരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ കണക്കുകള്‍ ദമ്പതികള്‍ക്ക് മേല്‍ രാജ്യം ചുമത്തുന്ന വന്‍നികുതിയെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കുടുംബം നോക്കാന്‍ അമ്മമാര്‍ മാത്രമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്റ്, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവയാണ് ബ്രിട്ടന് പിറകിലുള്ളത്. ദമ്പതിമാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നികുതിയില്‍ ഇളവ് വരുത്തുമെന്ന് ഡേവിഡ് കാമറുണ്‍ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല. വരും വര്‍ഷങ്ങളില്‍ കുട്ടികളുള്ള ദമ്പതിമാരുടെ നികുതി കൂടിയേക്കുമെന്ന് തന്നെയാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.