1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2011

ഭൂമിയെ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം ജനസംഖ്യാനിയന്ത്രണമാണെന്ന് ബി.ബി.സിയിലെ അവതാരകനും വന്യജീവി വിദഗ്ധനുമായ ക്രിസ് പക്കാം പറഞ്ഞു. കുറച്ച് കുട്ടികളുള്ള ദമ്പതികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും പക്കാം അഭിപ്രായപ്പെട്ടു.

ജനസംഖ്യാ നിയന്ത്രണത്തിനായി ചൈനീസ് അധികാരികള്‍ നടപ്പിലാക്കുന്ന നയങ്ങള്‍ പിന്തുടരണമെന്നാണ് പക്കാം ആവശ്യപ്പെടുന്നത്. ഒരുകുട്ടി നയമാണ് അവിടെ പിന്തുടരുന്നതെന്നും ഇത്തരം ദമ്പതികള്‍ക്ക് വിരമിക്കുമ്പോള്‍ സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ പിഴയടക്കണമെന്നൊന്നും പക്കാമിന് അഭിപ്രായമില്ല.

റേഡിയോ ടൈംസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2020 ആകുമ്പോഴേക്കും ബ്രിട്ടനിലെ ജനസംഖ്യ 70മില്യണായി ഉയരുമെന്നും ഇത് അപകടകരമായ നിലയാണെന്നും കുട്ടികളില്ലാത്ത ഈ 49 കാരന്‍ പറഞ്ഞു. ജനസംഖ്യാനിയന്ത്രണം നടപ്പില്‍ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് പക്കാമിന്റെ പക്ഷം. പാണ്ടയുടേയും കടുവകളുടേയും ധ്രുവക്കരടികളുടേയും ഭാവിയെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. എന്നാല്‍ ഇവയുടെ ഭാവിക്ക് വിഘാതമാകുന്നത് ജനസംഖ്യാ വര്‍ധനവാണെന്നും പാക്ക് വ്യക്തമാക്കി.

ഒരു കുട്ടിമാത്രമുള്ളവര്‍ക്ക് ചെറിയ നികുതിയും കുട്ടികള്‍ തീരേവെണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതികളെ പൂര്‍ണമായും നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നതുമാണ് പക്കാമിന്റെ അഭിപ്രായം. കുട്ടികളൊന്നുമില്ലെങ്കിലും തന്റെ മുന്‍ കൂട്ടുകാരിയുടെ മകളെ സഹായിക്കുന്നതില്‍ പക്കാം ഇപ്പോഴും താല്‍പ്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സമ്മതിച്ച പക്കാം ഇതില്‍ തനിക്കേറെ അഭിമാനമാണുള്ളതെന്നും പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.