1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2011

കോളിന്‍ ആറ്റ്കിന്‍സണ്‍ എന്ന പേര് ഇപ്പോള്‍ പ്രശസ്തമാണ്. കമ്പനിയുടെ വാഹനത്തില്‍ കുരിശ് പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നേടിയിട്ടും ആറ്റ്കിന്‍സണ്‍ ഇപ്പോഴും പരിഭവത്തിലാണ്. ക്രിസ്തുമതവിഭാഗക്കാരെ പരിഗണിക്കുന്ന രീതിയിലാണ് ഈ 64 കാരന് പരിഭവം.

കുരിശുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയായതോടെ തന്നെ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കുവാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തനിക്ക് അസ്വാഭാവികതയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും താന്‍ സാധാരണജീവിതം നയിക്കുകയാണെന്നും ആറ്റ്കിന്‍സണ്‍ വ്യക്തമാക്കി. ക്രിസ്ത്യാനിറ്റി എന്നത് ഒരു ദുഷിച്ച വാക്കായിട്ടാണ് പലരും കാണുന്നതെന്നും തന്റെ വിശ്വാസപ്രമാണങ്ങളെ മറ്റാളുകള്‍ക്ക് വേണ്ടി മാറ്റാനാകില്ലെന്നും ഈ മുന്‍സൈനികന്‍ പറഞ്ഞു.

വേക്ക്ഫീല്‍ഡ് ആന്റ് ഡിസ്ട്രിക്റ്റ് ഹൗസിംഗ് കമ്പനിയിലാണ് ആറ്റ്കിന്‍സണ്‍ കഴിഞ്ഞ 15 വര്‍ഷമായി ജോലിചെയ്യുന്നത്. ഇതുവരെ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ വാനിന്റെ ഡാഷ്‌ബോര്‍ഡില്‍ കുരിശ് സൂക്ഷിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇത് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് ആറ്റ്കിന്‍സണ്‍ തയ്യാറായില്ല. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ കമ്പനി നീക്കമാരംഭിച്ചത്.

എന്നാല്‍ തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് ആറ്റ്കിന്‍സണ്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കാന്റബറിയിലെ ആര്‍ച്ച്ബിഷപ് അടക്കമുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തുകയും ഒടുവില്‍ കമ്പനി കുരിശ് പ്രദര്‍ശിപ്പിക്കാന്‍ ആറ്റ്കിന്‍സണെ അനുവദിക്കുകയുമായിരുന്നു. ഹിന്ദു, മുസ്‌ലിം മതനേതാക്കളും ആറ്റ്കിന്‍സണ് അനുകൂലമായി രംഗത്തെത്തിയിരുന്നു.

അങ്ങിനെ കോളിന്‍ ആറ്റ്കിന്‍സണ്‍ വിശുദ്ധ വാരത്തിലെ വിശ്വാസ പ്രഘോഷകനാവുകയാണ്.പള്ളികള്‍ പബ്ബുകളായി മാറിക്കൊണ്ടിരിക്കുന്ന ബ്രിട്ടനില്‍ ക്രിസ്തുവിനെ മനസിലെറ്റി ഇപ്പോഴും ജീവിക്കുന്ന യഥാര്‍ത്ഥ ക്രിസ്തു അനുയായി ആണ് താനെന്ന് ആദേഹം തെളിയിച്ചിരിക്കുന്നു.ഒപ്പം ക്രിസ്തുവിന്റെ സാക്ഷ്യമാകാന്‍ ആര്‍ക്കും എപ്പോഴും സാധിക്കുമെന്ന പരമസത്യം നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.