1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2015

ടാറ്റ ഗ്രൂപ്പും എയർ ഏഷ്യയും ചേർന്നുള്ള സംയുക്ത സംരഭമാണ് റെഡ് ഐ വിമാന സർവീസ് അവതരിപ്പിക്കുന്നത്. ചെലവു കുറഞ്ഞ വിമാന സർവീസായാണ് റെഡ് ഐ തുടങ്ങുന്നത്.

അർധരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയത്തായിരിക്കും ഫ്ലൈറ്റുകൾ യാത്ര പുറപ്പെടുക. മെട്രോകൾക്കും ചെറു നഗരങ്ങൾക്കും ഇടയിൽ സർവീസുകൾ ഉണ്ടായിരിക്കും.

ആദ്യ ഘട്ടമെന്ന നിലയിൽ ഏപ്രിലിൽ ഡൽഹിയിൽ നിന്ന് റെഡ് ഐ വിമാനങ്ങൾ പറന്നു തുടങ്ങും. ഇതു സംബന്ധിച്ച് സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് എയർഏഷ്യയുടെ ഇന്ത്യാ വിഭാഗം മേധാവി മിട്ടു ചാണ്ടില്യ പറഞ്ഞു.

സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു വർഷം പഴക്കവും സ്വന്തമായി 20 വിമാനങ്ങളും വേണമെന്നാണ് നിബന്ധന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.