1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2011

ലണ്ടന്‍: കൃത്യമല്ലാത്ത ഗ്യാസ്മീറ്റര്‍ ഉപഭോക്താക്കള്‍ക്ക് വന്‍ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമൂലം നിരവധി വീട്ടുകാര്‍ക്ക് ശരിക്കുള്ള തുകയിലും കൂടുതല്‍ അടക്കേണ്ടിവരുന്നതായും റിപ്പോര്‍ട്ടുണ്ട്.

‘നാഷണല്‍ ഗ്രിഡ് ‘ മീറ്ററാണ് ഉപഭോക്താക്കളെ കുഴച്ചിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ ആറില്‍ ഒരു മീറ്റര്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ അളവ് അധികമായി കാണിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതുമൂലം സാധാരണവീട്ടുടമയ്ക്ക് ഒരുവര്‍ഷം 13 പൗണ്ട് അധികം അടയ്‌ക്കേണ്ടി വരുമെന്നും കണക്കാക്കപ്പെടുന്നു.

1983ലെ u6 UGI ബ്ലാക്ക് സ്‌പോട്ട് മീറ്റര്‍, 2000ലെ G4 മാഗ്നോള്‍ മീറ്റര്‍ എന്നിവയിലാണ് കൃത്യമല്ലാത്ത രേഖപ്പെടുത്തല്‍ നടന്നിട്ടുള്ളത്. യു.കെയിലെ 23 മില്യണ്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്കും (ഏതാണ്ട് 75 ശതമാനം) മീറ്റര്‍ നല്‍കുന്നത് നാഷണല്‍ ഗ്രിഡ് ആണ്.

കൃത്യമല്ലാത്ത ഇത്തരം മീറ്ററുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ട് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുന്‍ ഗ്യാസ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഡയറക്ടര്‍ റേ കോപ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.