1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2011

രാജകുടുംബത്തിന്റെ ഭാഗമായിത്തീര്‍ന്ന കെയ്റ്റ് മിഡില്‍ടണ്‍ തന്റെ ഹൃദയവിശാലത വ്യക്തമാക്കി. വിവാഹ സമയത്ത് ലഭിച്ച ബൊക്കെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ അറിയപ്പെടാത്ത സൈനികന്റെ കല്ലറയില്‍ സമര്‍പ്പിക്കുകയാണുണ്ടായത്.

ഒന്നാംലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കല്ലറകളാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഉണ്ടായിരുന്നത്. 1923 ലാണ് കല്ലറയില്‍ പ്രത്യേകമായുള്ള സാധനങ്ങള്‍ സമര്‍പ്പിക്കുന്ന രീതി ആരംഭിച്ചത്. അന്ന് ഡ്യൂക്ക് ഓഫ് യോര്‍ക്കിലെ ജോര്‍ജ്ജ് ആറാമനുമായുള്ള വിവാഹശേഷം രാജ്ഞി പൂങ്കുല കല്ലറയില്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതൊരാചാരമായി തീരുകയായിരുന്നു. ഇതേ ആചാരമാണ് കെയ്റ്റ് ആവര്‍ത്തിച്ചത്.

തനിക്ക് വിവാഹസമയത്ത് ലഭിച്ച ബൊക്കെയാണ് ഇത്തവണം കെയ്റ്റ് സമര്‍പ്പിച്ചത്. 1920 നവംബര്‍ 11 നാണ് ഈ അറിയപ്പെടാത്ത സൈനികന്റെ ശരീരം മറവിചെയ്തത്. ആര്‍മിസ്റ്റിക് ദിവസത്തിലാണ് ഫ്രാന്‍സില്‍ നിന്നും ഈ അറിയപ്പെടാത്ത സൈനികന്റെ ശരീരം ഇവിടെയെത്തിച്ചത്.

മുന്‍ റവ.ഡേവിഡ് റൈയില്‍റ്റണിന്റെ തലയിലുദിച്ച ആശയമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് ഈ ശരീരം മറവുചെയ്തശേഷം ഏതാണ്ട് 1.2 മില്യണ്‍ സന്ദര്‍ശകര്‍ ഇവിടെയെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന കല്ലറയും ഇതായി മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.