1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2011

മാഞ്ചസ്റ്റര്‍ കേരളാ കാത്തലിക് അസോസ്സിയേഷന്‍ ജൂണ്‍ 24 മുതല്‍ 28 വരെ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിച്ച ലൂര്‍ദ്-പാരിസ് തീര്‍ത്ഥാടനം വിശ്വാസതികവിന്റെയും ആത്മീയ ഉണര്‍വ്വിന്റെയും അനുഭവമായി. 24-ാം തിയ്യതി രാത്രി 10 മണിയോടെ മാഞ്ചസ്റ്ററില്‍ നിന്നും സ്‌പെഷ്യല്‍ കോച്ചിലാണ് തീര്‍ത്ഥാടനം ആരംഭിച്ചത്. ലൂര്‍ദിലെ ബസിലിക്കാ ഓഫ് ഇമാക്കുലേക്ക് കണ്‍സപ്ഷന്‍, സെന്റ് ഗബ്രിയേല്‍, ചാപ്പല്‍, റോസരിബസിലിക്ക, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലം, നിരറവ, ബര്‍ണദിത്താ പുണ്യവതിയുടെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം സ്ഥാപിച്ചിരിക്കുന്ന ചാപ്പല്‍ തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ലൂര്‍ദ്ദില്‍ മലയാളത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ.ജോമോന്‍, ഫാ.ബോബി തുടങ്ങിയവര്‍ കാര്‍മ്മികരായി. പാരീസിലെ നെപ്പോളിന്റെ ശവകുടീരം, ലുവേന്‍ മ്യൂസിയം, ഡയാനം രാജകുമാരി കൊല്ലപ്പെട്ട ടണല്‍, ഫ്രഞ്ച് പാര്‍ലമെന്റ്, ഈഫല്‍ ടവര്‍, ഒട്ടേറെ ബസിലിക്കകളും, സന്ദര്‍ശിച്ചു. പരിശുദ്ധ അമ്മയടെ പാദസ്പര്‍ശത്താല്‍ പരിശുദ്ധ സമായ ലൂര്‍ദ്ദും, ഫാഷന്റെയും റൊമന്‍സിന്റെയും തലസ്ഥാനമായ പാരീസും സന്ദര്‍ശിച്ച് നിറഞ്ഞ മനസോടെ സംഘം 29-ാംതിയ്യതി പുലര്‍ച്ചെ മാഞ്ചസ്റ്ററില്‍ ഇത്തവണ അവസരം ലഭിക്കാത്തവര്‍ക്കായി ഒക്‌ടോബറില്‍ അടുത്ത ലൂര്‍ദ്ദ്-പാരീസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എക്‌സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.