1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2011


കൊച്ചിയും തിരുവനന്തപുരവും രാജ്യതലസ്ഥാനമായ ദില്ലിയുമടക്കം ഉള്‍പ്പെടെ രാജ്യത്തെ 38 ഇന്ത്യന്‍ നഗരങ്ങള്‍ കനത്ത ഭൂകമ്പസാധ്യതാ മേഖലയിലാണെന്നു ദേശീയ ദുരന്തനിവാരണ അതോറിട്ടി(എന്‍.ഡി.എം.എ)യുടെ മുന്നറിയിപ്പ് നല്‍കി.

മെട്രോ നഗരങ്ങളായ മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ മഹാനഗരങ്ങളും കൊച്ചി, തിരുവനന്തപുരം, പട്‌ന, അഹമ്മദാബാദ്, ഡെറാഡൂണ്‍ നഗരങ്ങളും ഉള്‍പ്പെടെ രാജ്യത്തെ 58.6% പ്രദേശം ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍പ്പെടുന്നതായി എന്‍.ഡി.എം.എ. ഉപാധ്യക്ഷന്‍ ശശിധര്‍ റെഡ്ഡി വ്യക്തമാക്കുന്നു.

ഇവിടങ്ങളിലെല്ലാമുള്ള കെട്ടിടങ്ങള്‍ ഭൂകമ്പം ചെറുക്കാന്‍ പരാപ്തമല്ല. പുതുതായി നിര്‍മിയ്ക്കുന്ന കെട്ടിടങ്ങളും ഭൂകമ്പപ്രതിരോധ സംവിധാനങ്ങളില്ലാതെയാണ് നിര്‍മിക്കുന്നതെന്ന് ശശിധര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.