1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2011

ഇന്‍ഡോര്‍:കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തില്‍ കൊച്ചി ടസ്‌കേഴ്‌സിന് ഇന്നലെ ആറു വിക്കറ്റിന്റെ തോല്‍വി. ഇതോടെ കൊച്ചി ടസ്‌കേഴ്‌സ് കേരള പ്ലേ ഓഫ് റൗണ്ടിലെത്തില്ലെന്നുറപ്പായി.

പ്ലേ ഓഫ് പ്രതീക്ഷ സൂക്ഷിക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമെന്നിരിക്കെ ആറുവിക്കറ്റ് ജയവുമായി പഞ്ചാബ് പ്രതീക്ഷ കാത്തു. കൊച്ചിക്കു വേണ്ടി ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന് ഉജ്ജ്വല തുടക്കമാണ് നല്‍കിയത്.

അനിവാര്യമായ സമയത്ത് തങ്ങളുടെ അവസരത്തെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ക്യാപ്റ്റന്‍ ജയവര്‍ധനെ പറഞ്ഞു.
പരാജയപ്പെട്ടതില്‍ ഞങ്ങള്‍ വളരെയധികം നിരാശരാണ്. ആശയത്തിലും പ്രവൃത്തിയിലും ഒരുമിച്ചുപോവാന്‍ ഞങ്ങളുടെ ടീമിനു കഴിഞ്ഞില്ല. ജയിക്കണമെന്നുണ്ടെങ്കില്‍ അവസരങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് പരാജയം സംഭവിച്ചതും ഇവിടെയാണ്. എന്നാലും ടീമിന്റെ പ്രകടനത്തെ ഞാന്‍ പ്രശംസിക്കുന്നു. ടീമിനു വേണ്ടി മൂന്നുവിക്കറ്റുകള്‍ നേടിയ ആര്‍.പി.സിംഗിന്റെ പ്രകടനം മികച്ചതായിരുന്നു.

പഞ്ചാബിന്റെ ദിനേശ് കാര്‍ത്തിക് ആണ് മാന്‍ ഓഫ് ദി മാച്ച്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.