1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2015

ലോകത്തിൽ മഹാ കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ചൈനീസ് മാസിക ഹുറൂൺ തയാറാക്കിയ ലോക മഹാകോടീശ്വരന്മാരുടെ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്.

ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ്. രണ്ടാം സ്ഥാനം ചൈന കൈയ്യടക്കി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ് ലോകത്തിൽ ഏറ്റവും സമ്പത്തുള്ള വ്യക്തി.

പട്ടികയിലുള്ള 2089 കോടീശ്വരന്മാരിൽ 97 പേർ ഇന്ത്യയിൽ നിന്നാണ്. മുകേഷ് അംബാനിയാണ് ഇന്ത്യയിലെ കോടീശ്വരന്മാരിൽ മുന്നിൽ. 1.2 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് 1.02 ലക്ഷം കോടി സ്വത്തുള്ള സൺ ഫാർമ തലവൻ ദിലീപ് സംഗ്‌വിയാണ്.

ഇന്ത്യൻ കോടീശ്വരന്മാരിൽ 41 പേർ പാരമ്പര്യമായി സ്വത്തുള്ളവരും 56 പേർ സ്വപ്രയത്നത്താൽ വളർന്നു വന്നവരുമാണ്. ബയോകോൺ ഉടമ കിരൺ മജുംദാർ സ്വന്തമായി സ്വത്ത് സമ്പാദിച്ച ഇന്ത്യൻ വനിതകളിൽ ഒന്നാമതെത്തി. പാരമ്പര്യ സ്വത്തുള്ള വനിതകളിൽ ഒന്നാം സ്ഥാനം സാവിത്രി ജിൻഡാലിനാണ്.

വിദേശ ഇന്ത്യക്കാരിൽ ഏറ്റവും സമ്പന്നൻ എസ്. പി. ഹിന്ദുജയും രണ്ടാമൻ ലക്ഷ്മി മിത്തലുമാണ്. ബ്രിട്ടനേയും റഷ്യയേയും പിന്നിലാക്കിയാണ് ഇന്ത്യ കോടീശ്വര പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.