1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2011


വ്യാഴാഴ്ച നടന്ന കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ രണ്ടു മലയാളികള്‍ക്ക് വിജയം .ബ്രിസ്റ്റോളില്‍ നിന്നുള്ള ടോം ആദിത്യയും ചില്‍ട്ടനില്‍ നിന്നുള്ള റോയ് അബ്രാഹവുമാണ് വിജയിച്ച സ്ഥാനാര്‍ഥികള്‍.ബര്‍ട്ടനില്‍ ലേബര്‍ ടിക്കറ്റില്‍ മത്സരിച്ച യുജിന്‍ ജോസെഫിന് വിജയിക്കാനായില്ല.എന്നാല്‍ ഉറച്ച കണ്‍സര്‍വെറ്റിവ് സീറ്റില്‍ മികച്ച പ്രകടനം നടത്താന്‍ 18 വയസുകാരനായ യുജിന് കഴിഞ്ഞു

ബ്രിസ്റ്റോളിനടുത്തുള്ള ബ്രാഡ്ലി സ്റ്റോക്ക് ടൌണ്‍ കൌണ്‍സിലിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ടോം ആദിത്യ ലിബറല്‍ ഡെമോക്രാറ്റുകളുടെ സിറ്റിംഗ് സീറ്റ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കുകയായിരുന്നു.കാഞ്ഞിരപ്പള്ളി ഇരൂരിക്കല്‍ ആദത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും മകനുമായ ടോം ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആണ്.

ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായാണ്‌ ചെഷാം വാര്‍ഡിലേക്ക് റോയ് അബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത്.നിലവിലുള്ള കൌണ്‍സില്‍ അംഗമായ റോയ് എണ്‍പതുകളില്‍ യു കെയിലേക്ക് കുടിയേറിയതാണ്.

പതിനെട്ടാം വയസില്‍ കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ച ബര്‍ട്ടന്‍ മലയാളി യുജിന് എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്തി.കണ്‍സര്‍വെറ്റിവ് തട്ടകത്തില്‍ ലേബര്‍ ബാനറില്‍ മത്സരിച്ച യുജിന് 656 വോട്ടുകളാണ് ലഭിച്ചത്.കന്നിയങ്കത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുജിന്‍ NRI മലയാളിയോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.