1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2011

കല്ല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞിട്ടുമതി കുഞ്ഞ് എന്ന തീരുമാനമാണ് ആധുനിക കാലത്തെ ദമ്പതികള്‍ക്ക്. എന്നാല്‍ ഈ ഇടവേള അധികമങ്ങ് നീട്ടേണ്ട എന്ന മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. റോയല്‍ കോളേജ് ഓഫ് ഒബ്സ്റ്ററീഷ്യന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റ്‌സ് നടത്തിയ പഠനറിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് ഡോക്ടര്‍മാര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്.

മിക്കദമ്പതികളും മുപ്പതുവയസ്സിനുള്ളില്‍ മാതാപിതാക്കളാകാറുണ്ട്. എന്നാല്‍ ചിലര്‍ കുറച്ചുകൂടി വൈകിക്കും. ഇത്ര നീട്ടല്‍ ഇനി വേണ്ടെന്നാണ് ഈ പഠനം പറയുന്നത്. മുപ്പത്തിയഞ്ചു വയസിനുമുകളിലുള്ള സ്ത്രീകള്‍ക്ക് പ്രസവസമയത്ത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. ഇതിനുതാഴെയുള്ളവരെ അപേക്ഷിച്ച് പ്രസവസമയത്ത് കോംപ്ലിക്കേഷനുള്ള സാധ്യത ഇവരില്‍ ആറ് മടങ്ങ് കുടുതലാണ്. പ്രായക്കൂടുതല്‍ അമ്മയ്ക്കും കുട്ടിക്കും പ്രശ്‌നങ്ങളുണ്ടാക്കും.

നാല്‍പതുവയസിനു മുകളിലുള്ളവരില്‍ അബോര്‍ഷന് സാധ്യത കൂടുതലാണെന്നും പഠനത്തില്‍ തെളിയുന്നു. കൂടാതെ 25നു ശേഷം പുരുഷന്‍മാരിലും പ്രത്യുല്‍പാദന ക്ഷമത ക്രമമായി കുറയും. നാല്‍പതുവയസ്സുള്ള ഒരാളുടെ ഭാര്യ ഗര്‍ഭിണിയാകണമെങ്കില്‍ രണ്ട് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് ഈ പഠനത്തിലൂടെ വ്യക്തമാകുന്നത്. ഭാര്യ 20കാരിയാണെങ്കില്‍ പോലും ഗര്‍ഭധാരണം സാവധാനത്തിലേ ഈ സാഹചര്യത്തിലുണ്ടാവൂ.

20നും 35നും ഇടയ്ക്കുള്ള പ്രായമാണ് അമ്മയാകാന്‍ ഏറ്റവും അനുയോജ്യമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.