1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2012

ലണ്ടന്‍ : യുകെയിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ വന്‍പിച്ച പൊതുജന റാലി സംഘടിപ്പിക്കുന്നു. ‘എ ഫ്യൂച്ചര്‍ ദാറ്റ് വര്‍ക്ക്‌സ്’ എന്നു പേരിട്ടിരിക്കുന്ന റാലി ഒക്ടോബര്‍ 20 ശനിയാഴ്ച ലണ്ടനിലാണ് സംഘടിപ്പിക്കുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ആരംഭിക്കുന്ന റാലി ഹൈഡ് പാര്‍ക്കില്‍ സമാപിക്കും.
ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തളളിവിട്ടതെന്ന് ആരോപിച്ചാണ് ട്രേഡ് യൂണിയനുകള്‍ റാലി സംഘടിപ്പിക്കുന്നത്. കാറ്റ് ഗതി മാറി വീശുകയാണ്. രാജ്യത്തിന്റെ നന്മക്കായാണ് ചെലവു ചുരുക്കുന്നതെന്നാണ് ഗവണ്‍മെന്റ് ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ചെലവുചുരുക്കല്‍ പദ്ധതികള്‍ രാജ്യത്തെ കടുത്ത മാന്ദ്യത്തിലേക്കാണ് കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നതെ്‌ന് ടിയുസി ജനറല്‍ സെക്രട്ടറി ബ്രണ്ടന്‍ ബാര്‍ബര്‍ പറഞ്ഞു. ഗവണ്‍മെന്റിന് വ്യക്തമായ നയങ്ങളില്ല. ജി8 ഉച്ചകോടിയില്‍ ടാക്‌സ് പ്രശ്‌നത്തില്‍ ബാങ്കുകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച അതേ കാമറൂണിന്റെ അടുത്ത ബജറ്റിലെ പ്രധാന നിര്‍ദ്ദേശം ടാക്‌സ് കുറയ്ക്കുക എന്നതാണ്. ഇത് ഗവണ്‍മെന്റിന് പ്ലാനിംഗില്ലന്നതിന് തെളിവാണ്. ഒരു മികച്ച സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്താല്‍ അത് രാജ്യത്ത് പുതിയ തൊഴിലവസരങ്ങളും വ്യവസായ വളര്‍ച്ചയും കൊണ്ടുത്തരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ നിക്ഷേപത്തിനും വളര്‍ച്ചക്കും ഉതകുന്ന ഒരു നയം രൂപപ്പെടുത്താതെ പകുതി വെന്ത പദ്ധതികളുമായി ഗവണ്‍മെന്റ് രംഗത്ത് വരുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് – ബ്രണ്ടന്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി വന്‍ പൊതുജന റാലി സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സാമ്പത്തിക മാറ്റങ്ങളുടെ ചുവട് പിടിച്ച് അമേരിക്കയും ഫ്രാന്‍സും പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുകയാണ്. യുകെയും മാറേണ്ട സമയം അതിക്രമിത്തിരിക്കുന്നു. രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്‍എച്ച്എസ് ജീവനക്കാരും റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നടപടികള്‍ ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത് എന്‍എച്ച്എസ് ജീവനക്കാരെയാണ്. ശമ്പളവും തൊഴലവസരങ്ങളും വെട്ടിക്കുറയ്ക്കുന്നതിനോടൊപ്പം മികച്ച തൊഴില്‍ സാഹചര്യങ്ങളും ചെലവുചുരുക്കലിനെ തുടര്‍ന്ന് അപ്രത്യക്ഷമായി. ഈ സാഹചര്യത്തിലാണ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ പൊതുജനറാലിക്ക് എന്‍എച്ച്എസ് ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍എച്ച്എസ് ജോലിക്കാരും അവരുടെ കുടുംബാംഗങ്ങളും റാലിയില്‍ പങ്കെടുക്കും. റാലി നടക്കുന്നിടത്തേക്ക് എന്‍എച്ച്എസില്‍ നിന്ന് സൗജന്യ ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.