1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2011

ഗുണ്ടകളുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ റോഡില്‍ മരണത്തോട് മല്ലടിക്കുന്നത് രണ്ട് മന്ത്രിമാര്‍ നോക്കി നിന്നു. 20 മിനിറ്റിനു ശേഷം ആശുപത്രിയിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥന്‍ രക്തം വാര്‍ന്ന് മരിച്ചു. തമിഴ്‌നാട് തിരുനെല്‍ വേലിയിലിയിലാണ് സംഭവം.

തിരുനെല്‍വേലി സബ് ഇന്‍സ്‌പെക്ടര്‍ വെട്രിവേല്‍ ആണ് മരിച്ചത്. തമിഴ്‌നാട് ആരോഗ്യമന്ത്രി എം ആര്‍ കെ പനീര്‍ശെല്‍വം, സ്‌പോര്‍ട്‌സ് മന്ത്രി ടി പി എം മൊയ്തീന്‍ ഖാന്‍ എന്നിവരാണ് പോലീസ് ഉദ്യോഗസ്ഥന് അടിയന്തിര സഹായം നല്‍കാതെ നോക്കി നിന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ് ഐ വെക്ട്രിവേലിനെ ഒരു സംഘം ഗുണ്ടകള്‍ മാരകമായി ആക്രമിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടറെ റോഡില്‍ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടു. ഈ സമയത്താണ് ഇതുവഴി രണ്ട് മന്ത്രിമാരുടെയും വാഹന വ്യൂഹം വന്നത്. പോലീസ് ഉദ്യോഗസ്ഥന്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും രണ്ട് മന്ത്രിമാരും ആദ്യം കാറില്‍ നിന്നിറങ്ങിയല്ല. എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഇവര്‍ കാറിന് പുറത്തിറങ്ങി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനെ ഒരു വാഹനത്തിലും ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല.

ഒരു ജില്ലാ കലക്ടറും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഒരു ആംബുലന്‍സ് വിളിക്കാന്‍ തീരുമാനമായി. ഫോണ്‍ ചെയ്ത് പറഞ്ഞിട്ടും ആംബുലന്‍സ് സ്ഥലത്തെത്തിയില്ല. പിന്നീട് 20 മിനിറ്റുകള്‍ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥനെ മന്ത്രിമാരുടെ വാഹന വ്യൂഹത്തിലെ ഒരു കാറില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ തീരുമാനമായി. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും രക്തം വാര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.