1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2011

പുരാതനകാലം മുതല്‍തന്നെ നിലനിന്നിരുന്ന പല രീതികളും മാറിവരുകയാണ്. അങ്ങേയറ്റം യാഥാസ്ഥിതികമെന്ന് ലോകം മുദ്രകുത്തിയിരുന്ന ഇംഗ്ലണ്ടിലെ പള്ളികളില്‍പോലും കാര്യങ്ങള്‍ മാറിവരുന്നു. ഈ മാറ്റത്തിന്റെ ഉദാഹരണമായി ആദ്യം കാണിക്കാനാകുന്നത് ഇംഗ്ലണ്ടിലെ പ്രമുഖ സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആദ്യമായി ഒരു ഗേ ബിഷപ്പ് സ്ഥാനമേല്‍ക്കാന്‍ പോകുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയമകാര്യ വക്താവാണ് ഗേ ബിഷപ്പ് സ്ഥാനമേല്‍ക്കാന്‍ പോകുന്ന കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.

ലിംഗവിവേചനത്തിന്റെ കാര്യത്തിലുള്ള സഭയുടെ നിലപാടിനെ ചോദ്യംചെയ്തുകൊണ്ട് ധാരാളം പേര്‍ രംഗത്തുവന്നതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സഭാ വക്താക്കള്‍ പറഞ്ഞു. തുല്യാത നിയമത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തീരുമാനം സഭ കൈക്കൊണ്ടിരിക്കുന്നതെന്നും പറയുന്നു. അതേസമയം ഗേ ബിഷപ്പിനെ നിയമിച്ചതിനെത്തുടര്‍ന്ന് ആംഗ്ലീക്കന്‍ സമൂഹം ലോകവ്യാപകമായി രണ്ടായി തിരിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന സൂചനകള്‍ പൊതുവില്‍ ഉയര്‍ന്നുവരുന്നുണ്ട്.
അടുത്ത കാലത്ത് ഒട്ടേറെ ആന്ഗ്ലിക്കാന്‍ വൈദികര്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നിരുന്നു.

അടുത്ത മാസം നടക്കുന്ന സിനഡിനുശേഷമായിരിക്കും തീരുമാനം ഉണ്ടാകുകയെന്നാണ് സഭ നിയമകാര്യ വക്താക്കള്‍ പറയുന്നത്. എതിര്‍പ്പ് രൂക്ഷമായാല്‍ ഗേ ബിഷപ്പ് സ്ഥാനമേല്‍ക്കുന്ന കാര്യം വീണ്ടും സംശയത്തിലാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ഹോമോ സെഷ്വാല്‍ വിശ്വസികള്‍ക്കും സഭയില്‍ പ്രാതിനിധ്യം വേണമെന്ന കാര്യത്തില്‍ പൊതുവായ ഒരു അഭിപ്രായം രൂപപ്പെട്ടുവരുന്നുണ്ട്. അങ്ങനെ വന്നാല്‍ ഗേ ബിഷപ്പ് വരാനുള്ള സാധ്യതവരും. എന്നാല്‍ സഭ ആഗോളതലത്തില്‍ രണ്ടാകുമെന്നൊക്കെയുള്ള ഭീക്ഷണി ഉയര്‍ന്നാല്‍ അതിനുള്ള സാധ്യത ഇല്ലാതാകും. ഗേ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന നിലപാടാണ് പൊതുവില്‍ ഉയര്‍ന്നുവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.