1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2012

ജനിച്ച് രണ്ട് മണിക്കൂറിനുളളില്‍ ക്യാന്‍സര്‍ ബാധിതനെന്ന് തിരിച്ചറിഞ്ഞ കുഞ്ഞ് രോഗത്തില്‍ നിന്ന് രക്ഷപെട്ടു. ഇപ്പോള്‍ ആറ് മാസം പ്രായമായ ഇവാന്‍ വില്‍സണ്‍ എന്ന കുഞ്ഞാണ് കരളിനെ ബാധിച്ച ക്യാന്‍സറില്‍ നിന്ന് മുക്തനായത്. ഇവാന്‍ ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയ മിഡ്‌വൈഫ് ഡോക്ടര്‍മാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കരളിനെ ബാധിക്കുന്ന ഹെപ്പാറ്റോബ്ലാസ്‌റ്റോമ എന്ന ക്യാന്‍സറാണ് കുട്ടിക്കെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് 12 ദിവസം മാത്രം പ്രായമുളളപ്പോള്‍ കുഞ്ഞിന് അടിയന്തിര ശസ്ത്രക്രീയ നടത്തുകയും പിന്നീട് ആറുമാസത്തെ കീമോതെറാപ്പി കോഴ്‌സ് നല്‍കുകയുമായിരുന്നു. നിലവില്‍ രോഗം പൂര്‍ണ്ണമായും മാറിയോ എന്നറിയാനുളള എംആര്‍ഐ സ്‌കാനിംഗിന്റെ റിപ്പോര്‍ട്ട് വരാനായി കാത്തിരിക്കുകയാണ് ഇവാന്റെ മാതാപിതാക്കളായ ലോറെയ്‌നും സ്‌കോട്ടും.

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാന്‍സര്‍ പേഷ്യന്റാണ് ഇവാന്‍. എന്നാല്‍ ചികിത്സാ കാലഘട്ടം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നുവെന്ന് മാതാവ് ലോറെയ്ന്‍. ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കും ഇവാന് എത്ര ഡോസ് കീമോ നല്‍കണമെന്ന് അറിയില്ലായിരുന്നു. കാരണം ഇത്ര ചെറിയ കുട്ടിയെ ആരും ചികിത്സിച്ചിട്ടുണ്ടായിരുന്നില്ല. അവസാനം ഡോക്ടര്‍മാര്‍ ചര്‍ച്ചചെയ്ത് ഒരു ഡോസ് തീരുമാനിക്കുകയായിരുന്നു. ശരിക്കും ഇവാന്‍ രക്ഷപെടില്ലന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എല്ലാ പ്രതിസന്ധിയും അതിജീവിച്ച് അവന്‍ തിരികെയെത്തി – മാതാവ് ലോറെയ്‌ന്റെ വാക്കുകളില്‍ സന്തോഷം.

നവജാത ശിശുക്കളില്‍ ക്യാന്‍സര്‍ തിരിച്ചറിയപ്പെടുന്നത് വളരെ അപൂര്‍വ്വമാണന്ന് യോര്‍ക്ക്ഹില്‍ റോയല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. മിലിന്‍ഡ് റോണ്‍ഘേ പറഞ്ഞു. യുഎസിലെ കണക്ക് അനുസരിച്ച് ഒരു മില്യണ്‍ പ്രസവത്തില്‍ 36.5 നവജാതശിശുക്കളില്‍ മാത്രമാണ് ഒരു മാസത്തിനുളളില്‍ ക്യാന്‍സര്‍ തിരിച്ചറിഞ്ഞിട്ടുളളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.