1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2011

വ്യാഴാഴ്ച ജപ്പാനില്‍ വീണ്ടും ഭൂചനലമുണ്ടായപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ക്കിടയില്‍ ഒരസാധാരണ പ്രകാശവലയം കാണുകയുണ്ടായി. ഭൂകമ്പമുണ്ടായ ശേഷം ടോക്കിയോയുടെ ചക്രവാളങ്ങളില്‍ ഏകദേശം 8മിനിറ്റോളം ആ പ്രകാശ ഗോളം ജ്വലച്ചു നിന്നു. എന്താവാം അത്?

ഈ വിചിത്രപ്രതിഭാസത്തിനു പിന്നില്‍ എന്തായിരിക്കാം എന്നതിനെക്കുറിച്ച് സീസ്‌മോളജിസ്റ്റുകള്‍ക്കിടയില്‍ വന്‍ ചര്‍ച്ചതന്നെ നടന്നിരുന്നു. ആ ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ ചില അഭിപ്രായങ്ങളാണ് താഴെപറയുന്നത്.

ഭൂകമ്പ പ്രകാശം

ഇതൊരു ഭൂകമ്പ പ്രകാശമാണെന്നാണ് മിക്കയാളുകളും അഭിപ്രായപ്പെട്ടത്. ഭൂകമ്പമുണ്ടാകുമ്പോള്‍ ആകാശങ്ങളില്‍ പ്രതിക്ഷ്യപ്പെടുന്ന പ്രകാശത്തെയാണ് ഭൂകമ്പപ്രകാശം എന്ന് പറയുന്നത്.

ഇതിനു പല ഉദാഹരണങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. 1975 കാലാപാന, 2009ലെ എല്‍ അക്വില, 2010ലെ ചിലി എന്നിങ്ങനെ. എന്നാല്‍ ഈ പ്രതിഭാസം ലോകവ്യപകമായി അംഗീകരിച്ചിട്ടില്ല.

ഇതിനെക്കുറിച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചര്‍ ഡേവിഡ് റോബിന്‍സണ്‍ പറയുന്നതിങ്ങനെയാണ് ‘ഒരു ഭൂകമ്പമുണ്ടാവുമ്പോള്‍ അതിന് തൊട്ടുമുമ്പ് നമുക്ക് ഒരു തരം സ്ട്രസുണ്ടാവും. ആളുകളിലെ ഈ സ്ട്രസ് ഒരു വൈദ്യുതകാന്ത ഉദ്ദീപനമായി ആകാശത്തിലെത്തുന്നു. ഇതാണ് ഈ പ്രകാശ ഗോളം’

എന്നാല്‍ എന്ത്‌കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ആര്‍ക്കും വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും റോബിന്‍സണ്‍ പറയുന്നു. രണ്ടാമത്തെ പ്രശ്‌നം എല്ലായ്‌പ്പോഴും ഭൂകമ്പമുണ്ടാവുമ്പോള്‍ ഈ പ്രകാശ ഗോളം കാണപ്പെടുന്നില്ല എന്നതാണ്. ഭൂമിയിലുണ്ടാവുന്ന എല്ലാ ചലനങ്ങളെയും സാറ്റലൈറ്റുകള്‍ പകര്‍ത്തുന്നുണ്ട്. എന്നാല്‍ എല്ലാ ഭൂകമ്പങ്ങള്‍ക്കിടിയിലും ഇത്തരം പ്രകാശഗോളങ്ങളെ കാണാറില്ല.

ഇലക്ട്രിക്കല്‍ എക്‌സ്‌പ്ലോഷന്‍

ഭൂകമ്പത്തിന്റെ ഫലമായുണ്ടാകുന്ന ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോമര്‍ എക്‌സ്‌പ്ലോഷനാണിതെന്നാണ് മറ്റൊരു നിഗമം. വ്യാഴാഴ്ചത്തെ ഭൂകമ്പത്തില്‍ 3.6മില്യണ്‍ വീടുകളിലെ വൈദ്യുതി ബന്ധം തകര്‍ന്നിരുന്നു. ട്രാഫിക് സിഗ്‌നലുകളും, തെരുവുവിളക്കുകളുടേയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഈ പ്രദേശത്തെ ആറ് പവ്വര്‍ പ്ലാന്റുകള്‍ തകര്‍ന്നതായി തൊഹൂക്കു ഇലക്ട്രിക് പവ്വര്‍ കമ്പനി വക്താവ് പറയുന്നു.

യു.എസ് സൂപ്പര്‍വെപ്പണ്‍

ഹൈ ഫ്രീക്വന്‍സി ആക്ടീവ് ഔറോറല്‍ റിസേര്‍ച്ച് പ്രോഗ്രാമിന് തെളിവാണിതെന്നാണ് ഒഡ്ബാള്‍ തിയറിസ്റ്റ് ഡേവിഡ് ഇക്ക് പറയുന്നത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വ്യാപകമാക്കാന്‍ വേണ്ടിയാണ് യു.എസ് എയര്‍ഫോഴ്‌സ്, നേവി, അലാസ്‌ക യൂണിവേഴ്‌സിറ്റി എന്നിവര്‍ ഈ ചേര്‍ന്ന് ഈ കാലാവസ്ഥാ പ്രോഗ്രാം ആവിഷ്‌കരിച്ചത്. ഹാര്‍പ്പിന് കാലാവസ്ഥയെ ഭൗതികമായി മാറ്റാനുള്ള കഴിവുണ്ടെന്ന് ചില ഊഹാപോഹങ്ങളുണ്ട്. വെള്ളപ്പൊക്കം, വള്‍ച്ച. ഹെയ്ത്തിയിലേതുള്‍പ്പെടെയുള്ള ഭൂകമ്പങ്ങള്‍, ഗള്‍ഫ് വാര്‍ സിന്‍ഡ്രോം എന്നിവ ഇതിന്റെ ഫലമാണെന്ന ആരോപണങ്ങളുണ്ടായിരുന്നു.

യു.എഫ്.ഒ

ഇത് ഒരു ആകാശത്തുകൂടി സഞ്ചരിക്കുന്ന ഒരു തിരിച്ചറിയപ്പെടാത്ത വസ്തുവാണെന്നാണ് (യു.എഫ്.ഒ)ചിലര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.