1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2011

വിവിധ ആരോഗ്യകാരണങ്ങളാല്‍ ജി.പികളിലേക്ക് വിളിക്കുന്നവര്‍ക്ക് ഇപ്പോഴും ഉയര്‍ന്ന ചാര്‍ജ്ജ് നല്‍കേണ്ടി വരുന്നതായി പരാതി. ഒരുമിനുറ്റ് ഫോണ്‍ കോളിന് ഏതാണ്ട് 40 പെന്നിവരെ രോഗികള്‍ക്ക് നഷ്ടമാകുന്നുണ്ട്.

തങ്ങളുടെ രോഗങ്ങള്‍ക്ക് പ്രതിവിധി തേടിയാണ് പല രോഗികളും ജി.പികളിലേക്ക് വിളിക്കുന്നത്. ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിച്ചായിരിക്കും പലപ്പോഴും വിളിക്കുക. എന്നാല്‍ പലപ്പോഴും ആളുകള്‍ക്ക് ഫോണ്‍ലൈനില്‍ കുടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നു. ഏതാണ്ട് 40 പെന്നിവരെ കോളുകള്‍ക്ക് ചിലവാകുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഒരുമാസം മുമ്പുതന്നെ ജി.പികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം കൂടുതല്‍ തുകവരുന്ന ലൈനുകള്‍ ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പലര്‍ക്കും 20 മിനുറ്റുവരെ കാത്തിരുന്നിട്ടാണ് ഡോക്ടര്‍മാരുമായി സംസാരിക്കാന്‍ കഴിയുന്നത്. ആളുകളില്‍ നിന്നുള്ള പരാതി കൂടിയതോടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരുന്നു.

2009 സെപ്റ്റംബറില്‍ ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ജി.പികളെ ഇത്തരം ഉയര്‍ന്ന ചാര്‍ജ്ജ് ഈടാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വ്യക്തമാക്കിയത്. തുടര്‍ന്ന് ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ജിപികളുമായുള്ള കരാര്‍ പുനപ്പരിശോധിക്കാന്‍ െ്രെപമറി കെയര്‍ ട്രസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.