1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2011

ജോലിക്കാരായ അമ്മമാരുടെ പരിചരണം കുട്ടികള്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള അമ്മമാര്‍ക്ക് ദിവസം തങ്ങളുടെ മക്കളൊടൊപ്പം ഒരു മണിക്കൂറിലധികം സമയം ചിലവാക്കാനാകുന്നില്ലെന്നും ഈയിടെ നടത്തിയ പഠനം കണ്ടെത്തി.

എന്നാല്‍ തങ്ങളുടെ കുടുംബം പോറ്റുന്നതിനുവേണ്ടിയുള്ള ജോലിയും ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. എത്രസമയം കുട്ടികളൊടൊന്നിച്ച് ചിലവാക്കുന്നു എന്നതല്ല കാര്യമെന്നും അതിന്റെ ക്വാളിറ്റിയിലാണ് കാര്യമെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ബ്രിട്ടനിലെ ജോലിയുള്ള അമ്മമാര്‍ ദിവസം ഒരു മണിക്കൂറും 21 മിനുറ്റുമാണ് തങ്ങളുടെ കുട്ടികളോടൊപ്പം ചിലവഴിക്കുന്നത്. യൂറോപ്പില്‍ ഏറ്റവും കുറവ് സമയം മക്കളൊടൊപ്പം ചിലവഴിക്കുന്നത് ബ്രിട്ടനിലെ അമ്മമാരാണെന്നതും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അയര്‍ലന്റിലെ അമ്മമാര്‍ ഇതിനേക്കാള്‍ ഇരട്ടിയിലേറെ സമയം മക്കളുടെ കാര്യങ്ങള്‍ മനസിലാക്കാനും അവരോടൊന്നിച്ച് കഴിയാനും ചിലവാക്കുന്നുണ്ട്.

തന്റെ മൂന്ന് മക്കള്‍ക്കുമായി 15 മിനുറ്റ് നേരം ചിലവാക്കുന്നുണ്ടെന്ന് ബി.ബി.സിയില്‍ വാര്‍ത്ത വായിക്കുന്ന സോഫി റവോര്‍ത്ത് പറയുന്നു. എന്നാല്‍ വീട്ടിലിരിക്കുന്ന അമ്മമാരും അധികം സമയമൊന്നും മക്കളോടൊപ്പം ചിലവഴിക്കാറില്ലെന്നും പഠനം തെളിയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അമ്മമാര്‍ ഏകദേശം രണ്ടുമണിക്കൂറും 35 മിനിറ്റുമാണ് മക്കള്‍ക്കായി നീക്കിവെക്കുന്നത്. എന്നാല്‍ വീട്ടിലിരിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ മക്കള്‍ക്കായി 63 മിനുറ്റ് മാത്രമാണ് ചിലവഴിക്കാറുള്ളതെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.