ജെയിംസ് തോമസ് വട്ടക്കുന്നേല്‍
നീണ്ട പതിനൊന്നു വര്‍ഷത്തെ സേവനത്തിനു ശേഷം സെട്ജ്ലി സെന്റ് ചാഡ്സ് പള്ളിയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന റവ : ഫാദര്‍ ജോസഫ് നരിക്കുഴിക്ക് തദ്ദേശീയരായ മലയാളികള്‍ ഗംഭീര യാത്രയപ്പ് നല്‍കി.ബര്‍മിംഗ്ഹാം മേഖലയിലെ ആദ്യകാല മലയാളി വൈദികനായിരുന്ന ജോസഫ് അച്ചന്‍ ഈ മേഖലയിലെ മലയാളം കുര്‍ബാനയ്ക്കും സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചയാളായിരുന്നു.ഇംഗ്ലീഷ് ഇടവകയിലെ ജോലിത്തിരക്കുകള്‍ക്കിടയിലും മലയാളികളുടെ ആത്മീയ കാര്യങ്ങളില്‍ അച്ചന്‍ അങ്ങേയറ്റം ശ്രദ്ധ പതിപ്പിച്ചിരുന്നു.
സെട്ജ്ലി സെന്റ് ചാഡ്സ് പള്ളി ഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വാല്‍സാല്‍,വോള്‍വര്‍ഹാമ്പ്ടന്‍,ഡട്ലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.മലയാളികളുടെ വിശ്വാസപാരമ്പര്യം കെടാതെ സൂക്ഷിക്കാന്‍ ജോസഫ് അച്ചന്‍ നല്‍കിയ സംഭാവനകളെ ഏവരും മുക്തകണ്ഠം പ്രശംസിച്ചു.മലയാളികള്‍ ഏറെയുള്ള വൂസ്റ്ററിലേക്ക് സ്ഥലം മാറിപ്പോകുന്ന അച്ചന് ഏവരും ആശംസകള്‍ നേര്‍ന്നു.സമ്മേളനത്തിനു ശേഷം സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല