1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2011

ടോക്യോ: ജപ്പാനിലെ ഫാക്ടറികളില്‍ 90 ശതമാനം ഉല്‍പാദനത്തിലേക്ക് എത്താനുള്ള കഠിന പ്രയത്‌നത്തിലാണ് ടൊയോട്ട. എത്രയും വേഗം ഭൂകമ്പത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.

‘ഈ മാസത്തോടെ തന്നെ ഉല്‍പാദനം ഭൂകമ്പത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താനും 90% ഉല്‍പാദനം തിരിച്ചുപിടിക്കാനും പറ്റും’ കമ്പനിവക്താവ് പോള്‍ നൊലാസ്‌കൊ പറഞ്ഞു. ജപ്പാനിലുള്ള ഫാക്ടറികളില്‍ ഏപ്രിലിലെ ഉല്‍പാദനം 74% ആയി കുറഞ്ഞിരുന്നുവെന്ന് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുചെയ്തിരുന്നു.

മാര്‍ച്ച് 11ലെ ഭൂകമ്പത്തെ തുടര്‍ന്ന് ടൊയോട്ടയുടെ ഉല്‍പാദനം വളരെ കുറഞ്ഞിരുന്നു. രാജ്യത്തെ സപ്ലേ ശൃംഖലയില്‍ വന്ന തകരാറാണ് ഉല്‍പാദനത്തിലെ ഈ കുറവിന് കാരണം.

സപ്ലേ ശൃംഖല കുറെയൊക്കെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ഉല്‍പാദനത്തില്‍ പുരോഗതിയുണ്ടാവുമെന്ന് കരുതുന്നതായും നൊലാസ്‌കൊ പറഞ്ഞു. ഇപ്പോള്‍ കമ്പനിയുടെ ഉല്‍പാദനം വളരെ വേഗത്തില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുകാരണം തങ്ങളുടെ അസംസ്‌കൃതദാതാക്കളുടെ അകമഴിഞ്ഞ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.