ലണ്ടന്‍: ഇന്ത്യക്കെതിരെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലംണ്ട് ബാറ്റ്‌സ്മാന്‍ ജൊനാദന്‍ ട്രോട്ട് കളിച്ചേക്കില്ലെന്ന് സൂചന. ട്രന്റ്ബ്രിഡ്ജില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ട്രോട്ടിന് ഇടത് തോളിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകാത്തതാണ് മൂന്നാം ടെസ്റ്റില്‍ ട്രോട്ട് കളിക്കുന്ന കാര്യം സംശയത്തിലാക്കിയിരിക്കുന്നത്.
ഫീല്‍ഡിംഗിനിടെ രാഹുല്‍ ദ്രാവിഡിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ്് അദ്ദേഹത്തിന് പരിക്കേറ്റത്. തുടര്‍ന്ന കുറച്ച് സമയത്തെ പരിചരണത്തിന് ശേഷമാണ് ട്രോട്ട് ഫീല്‍ഡ് വിട്ടത്. പിന്നീട് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചാമനായാണ് ട്രോട്ട് ക്രീസിലെത്തിയത്.
നോരത്തെ ആദ്യ ടെസ്റ്റിനിടെ ഇന്ത്യന്‍ ബൗളര്‍ സഹീര്‍ഖാനും, രണ്ടാം ടെസ്റ്റിനിടെ യുവരാജ് സിംഗിനും ഹര്‍ഭജന്‍ സിംഗിനും പരിക്കേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല