1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2011


വാനഗവേഷകര്‍ ബഹിരാകാശത്തൊരു വജ്രവേട്ട നടത്തിയിരിക്കുന്നു. അനന്തവിസ്മയങ്ങള്‍ ഒളിഞ്ഞിരിയ്ക്കുന്ന മാനത്ത് ഗവേഷകര്‍ പുതുതായി കണ്ടെത്തിയ ഗ്രഹം മുഴുവന്‍ വജ്രക്കല്ലുകളാല്‍ സമ്പന്നമാണ്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ഭൂമിയേക്കാള്‍ അഞ്ചിരട്ടി വ്യാസമുള്ള വമ്പനൊരു വജ്രമാണ് പുതിയ ഗ്രഹമെന്ന് പറയാം. അവിടെപ്പോയി വജ്രം വരാമെന്ന് കരുതിയാല്‍ തെറ്റി. ഒരിയ്ക്കലും മനുഷ്യനെത്തിപ്പെടാന്‍ സാധ്യതയില്ലാതെ 4000 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ വജ്രഗ്രഹം.

നഴ്‌സറിക്ലാസുകളില്‍ കുട്ടികള്‍ ചൊല്ലുന്ന ഡയമണ്ടിനെപ്പോലെയുള്ള ട്വിങ്കിള്‍ ട്വിങ്കില്‍ ലിറ്റില്‍ സ്റ്റാറിനെപ്പോലെയാണ് ഈ ഗ്രഹത്തിന്റെ കാര്യവും. ഒരുകാലത്ത് ആകാശഗംഗയില്‍ തിളങ്ങിനിന്നിരുന്നനക്ഷത്രങ്ങളിലൊന്നാണ് വജ്രഗ്രഹമായി മാറിയതെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലശയിലെ ഗവേഷകര്‍ പറയുന്നു.

പള്‍സറുകള്‍ എന്ന് വിളിയ്ക്കപ്പെടുന്ന ന്യൂട്രോണ്‍ നക്ഷത്രത്തെയാണ് ഗവേഷകര്‍ ആദ്യംകണ്ടെത്തിയത്. പത്ത് മൈല്‍ വ്യാസമുള്ള തിരിയും നക്ഷത്രങ്ങളെയാണ് പള്‍സാറുകര്‍ എന്ന് പറയാറുള്ളത്. ശക്തിയേറിയ റേഡിയോ തരംഗങ്ങള്‍ ഇവയില്‍ നിന്ന് പുറത്തുവരാറുണ്ട്.

യാദൃശ്ചികമായി ഇതിനെ വലംവയ്ക്കുന്നമറ്റൊരു ഗ്രഹം കൂടിയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. ശക്തിയേറിയ ദൂരദര്‍ശിനികളിലൂടെ നടത്തിയ പഠനങ്ങളാണ് പള്‍സാറിനെ ചുറ്റുന്ന വജ്രഗ്രഹത്തെ തിരിച്ചറിയാന്‍ സഹായിച്ചത്. ഈ ഗ്രഹത്തിന്റെ സാന്ദ്രതയെ ആസ്പദമാക്കി നടത്തിയ പഠനങ്ങളാണ് പുതിയ കണ്ടെത്തലിന്റെ ആധാരം. വജ്രഗ്രഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യഥാര്‍ഥ നക്ഷത്രത്തിന്റെ അവശിഷ്ടമാണ് ഈ വജ്രഗ്രഹമെന്നാണ് ഗവേഷകരുടെ നിഗമനം. ഈ ഗ്രഹത്തിന്റെ അകക്കാമ്പ് വമ്പനൊരു വജ്രമായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകസംഘത്തിന്റെ തലവനായ ഡോക്ടര്‍ മൈക്കല്‍ കീത്ത് വിശദീകരിയ്ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.