1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2011

സ്ലിം ബ്യൂട്ടിയാകാനാണ് മിക്കയാളുകളും ഇഷ്ടപ്പെടുന്നത്. എന്നാല്‍ നാവില്‍ കൊതിയൂറുന്ന ആഹാരത്തിനോട് നോ പറഞ്ഞ് സുന്ദരിയാവാനൊന്നും ആരും തയ്യാറല്ല. എന്തെങ്കിലും എളുപ്പവഴി നോക്കുകയാണ് പതിവ്.

സ്ലിം ആകാന്‍ പലരും നിര്‍ദേശിക്കാറുള്ള മാര്‍ഗമാണ് ഡയറ്റിംങ്. പലരും ഈ വാക്ക് കേട്ടാല്‍ തന്നെ നെറ്റിചുളിക്കും. ഡയറ്റിംങ് അല്ലാതെ മറ്റ് മാര്‍ഗമെന്തെങ്കിലുമുണ്ടോ എന്നാവും ചോദിക്കുക. ഇഷ്ടപ്പെട്ട ആഹാരം ഉപേക്ഷിക്കാതെ തന്നെ സ്ലിം ആകാനിതാ ആറ് മാര്‍ഗങ്ങള്‍

പ്രോട്ടീനുകളും കാര്‍ബോ ഹൈഡ്രേറ്റുകളും ഒരുമിച്ച് കഴിക്കുക

പ്രോട്ടീനും കോപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകളും ഒരുമിച്ച് കഴിച്ചാല്‍ അതില്‍ നിന്നും പുറത്തേക്കുവരുന്ന പഞ്ചസാര നിങ്ങളുടെ രക്തത്തില്‍ ലയിക്കുന്ന വേഗത കുറയും. ഇത് വിശപ്പ് കുറയാന്‍ കാരണമാകും. ഇത് നിങ്ങളുടെ ശരീരോര്‍ജ്ജം വര്‍ധിപ്പിക്കുകയും ശരീരത്തില്‍ അധികമായ കലോറി ഫാറ്റായി സംഭരിക്കുന്നത് തടയുകയും ചെയ്യുന്നു.

ഗ്രീന്‍ ആന്റ് സലാഡ് വെജിറ്റബിള്‍സ്, ബീന്‍സ്, ഓട്‌സ്, ബാര്‍ലി, കുത്തരി തുടങ്ങിയവാണ് കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്‍പ്പെട്ട ആഹാരസാധനങ്ങളാണ്. ഇറച്ചി, മത്സ്യം, പരിപ്പുകള്‍, സോയ, ബീന്‍സ് തുടങ്ങിയവയില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്.

ഫാറ്റിനോട് നോ പറയേണ്ട

ആഹാരം കഴിച്ചാല്‍ നാവിന് സംതൃപ്തി നല്‍കാന്‍ ഫാറ്റിന് സാധിക്കും. തലച്ചോറിനോട് ഇനിയൊന്നും വേണ്ട എന്ന് പറയാന്‍ ഹോര്‍മോണുകളെ ഇത് പ്രേരിപ്പിക്കും.

പരിപ്പുകള്‍, ഓയിലി ഫിഷ്, ഒലിവ് ഓയില്‍, സൂര്യകാന്തി എണ്ണ തുടങ്ങിയവയില്‍ ഫാറ്റ് അടങ്ങിയിട്ടുണ്ട്.

രണ്ടര, മൂന്ന് മണക്കൂറിനുള്ളില്‍ ആഹാരം കഴിക്കുക

രണ്ടര, മൂന്ന് മണിക്കൂര്‍ ഇടവെട്ട് ആഹാരം കഴിക്കുന്നത് വിശപ്പ് കുറയാന്‍ സഹായിക്കും. ഇത് ആഹാരം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിങ്ങളറിയാതെ തന്നെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

എല്ലാദിവസവും പ്രാതലും, ഉച്ചഭക്ഷണവും, അത്താഴവും കഴിക്കുക. ഇതിന്റെ ഇടയ്ക്കുള്ള സമയം ചില ലഘുഭക്ഷണങ്ങള്‍ കഴിക്കാം.

കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ പകല്‍സമയം കഴിക്കുക

പകല്‍സമയത്താണ് മിക്കയാളുകളും ജോലിചെയ്യുന്നത്. അതിനാല്‍ അപ്പോഴാണ് ശരീരത്തിന് ധാരാളം ഊര്‍ജ്ജം ആവശ്യമായി വരുന്നത്. അതിനാല്‍ കോപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ പകല്‍സമയത്ത് കഴിക്കുക.

ഉണര്‍ന്ന് അര, മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുക

ഉണര്‍ന്ന് അര, മുക്കാല്‍ മണിക്കൂറിനുള്ളില്‍ എന്തെങ്കിലും കഴിക്കണം. ദീര്‍ഘനേരത്തെ ഉറക്കത്തിനുശേഷം ഉണര്‍ന്നതിനാല്‍ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടാനിടയുണ്ട്. അതിനാല്‍ ഉറക്കമുണര്‍ന്നയുടന്‍ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും.

ആഴ്ചയില്‍ അഞ്ച് വട്ടമെങ്കിലും അരമണിക്കൂര്‍ വ്യായാമം ചെയ്യുക

വ്യായാമത്തിനുവേണ്ടി വ്യായാമം ചെയ്യുന്നത് നിങ്ങളില്‍ മടുപ്പുണ്ടാക്കും. അതിനാല്‍ എല്ലാദിവസവും ഉണര്‍ന്നേശേഷം വെറുതെ കുറച്ചുനേരം നടക്കുകയോ, നായയുമൊത്ത് കറങ്ങുകയോ, സൈക്കിള്‍ സവാരി നടത്തുകയോ, സ്‌ക്കൂളില്‍ കുട്ടിയെ കൊണ്ടുവിടാന്‍ പോകുകയോ ചെയ്യുക. അല്ലെങ്കില്‍ ക്രിക്കറ്റ്, ടെന്നിസ്, ഷട്ടില്‍ തുടങ്ങിയ കളികളിലോ ഏര്‍പ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.