1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2011

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ നഷ്ടമാകുന്ന പ്രതാപം വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന തയ്യാറെടുക്കുന്നു. ഫഌഡ്‌ലിറ്റിന്റെ വെളിച്ചത്തില്‍ ഡേ-നൈറ്റ് ടെസ്റ്റ് നടത്താമെന്നാണ് ഐ.സി.സി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കളിക്കുപയോഗിക്കുന്ന പന്തിന്റെയും മറ്റ് കാര്യത്തിലും കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും ഐ.സി.സി പറയുന്നു.

നിലവില്‍ ഉപയോഗിക്കുന്നത് ചുവന്ന ലെതര്‍ പന്തുകളാണ്. ഈ പന്തുകള്‍ രാത്രിവെളിച്ചത്തില്‍ കാണാന്‍ ബുദ്ധിമുട്ടുള്ളവയാണ്. എന്നാല്‍ ഏകദിനത്തിനുപയോഗിക്കുന്ന വെള്ള പന്ത് ഡേ-നൈറ്റ് ടെസ്റ്റിന് ഉപയോഗിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഐ.സി.സി വ്യക്തമാക്കി.

അതിനിടെ ഡേ-നൈറ്റ് ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് പാകമായ പന്ത് വികസിപ്പിക്കാന്‍ ഐ.സി.സി ശ്രമം നടത്തുന്നുണ്ട്. 90 ഓവര്‍ വരെ കളിക്കുമ്പോള്‍ പന്തിന്റെ നിറം മാറാന്‍ സാധ്യതയുണ്ട് എന്നതാണ് പ്രധാന പ്രശ്‌നം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിയമരൂപീകരണം നടത്തുന്ന മേരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബും വിഷയത്തില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.