യൂറോപ്പില്‍ സമ്മര്‍ ടൈം ഇന്ന് രാത്രി ആരംഭിക്കും .ഇന്ന് രാത്രി (ഞായറാഴ്ച പുലര്‍ച്ചെ) രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും.ഈ സമയം ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ടാക്കി വയ്ക്കണം.മാര്‍ച്ചു മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് സമ്മറിലെ സമയം ഒരു മണിക്കൂര്‍ മുന്നോട്ടവുന്നത്.
ഇതുപോലെ വിന്റര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ ഒക്‌ടോബര്‍ മാസം അവസാനം വരുന്ന ശനിയാഴ്ച രാത്രി ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം.
സമ്മറില്‍ ബ്രിട്ടിഷ് സമയവും ഇന്ത്യന്‍ സമയവും തമ്മിലുള്ള വ്യത്യാസം നാലര മണിക്കൂര്‍ ആയിരിക്കും.വിന്ററില്‍ ഇത് അഞ്ചര മണിക്കൂര്‍ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല