1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

ഡൽഹിയിലെ 70 നിയമ സഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. 1.33 കോടി വോട്ടർമാരാണ് ബഹളമയമായ ഒരു പ്രചാരണ മാമാങ്കത്തിനു ശേഷം പോളിംഗ് ബൂത്തുകളിലെത്തുന്നത്.

ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ കിരൺ ബേദി കൃഷ്ണ നഗർ മണ്ഡലത്തിലും ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിലും ജനവിധി തേടും. സദർ ബസാറിലാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി അജയ്മാക്കൻ മത്സരിക്കുന്നത്.

അഭിപ്രായ വോട്ടെടുപ്പുകൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാകുന്നത് ബിജെപിക്കും കോൺഗ്രസിനും ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ ഡൽഹി നിയമ സഭാ തെരെഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോഡി സർക്കാരിന്റെ പ്രകടനത്തെക്കുറിഛ്കുള്ള വിലയിരുത്തൽ ആകുമെന്ന് വാദം ബിജെപി അദ്ധ്യക്ഷൻ തള്ളിക്കളഞ്ഞു.

16 വർഷമായി ഡൽഹിയിൽ ഭരണം പിടിക്കാൻ കഴിയാത്ത ബിജെപി ഇത്തവണ രണ്ടും കൽപ്പിച്ചാണ്. എന്നാൽ മുഖ്യ എതിരാളിയായ കേജ്‌രിവാളിനെതിരെ അദ്ദേഹത്തിന്റെ പഴയ പങ്കാളിയായ കിരൺ ബേദിയെ രംഗത്തിറക്കിയത് പാർട്ടിയിൽ ഭിന്നതയുണ്ടാക്കിയിരുന്നു. കിരൺ ബേദി പ്രകോപനപരമായ പ്രസ്താവനകളും പെരുമാറ്റവും പാർട്ടി പ്രമുഖരിൽ പലർക്കും രസിച്ചില്ലെന്നാണ് സൂചന.

ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാൽ ഇത്തവണ വോട്ടിംഗ് ശതമാനം ഉയരുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.