1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2011

ലണ്ടന്‍: തട്ടിപ്പ് നടത്തി 120,000 പൗണ്ട് ബെനഫിറ്റ് കൈപറ്റിയയാള്‍ 124 വര്‍ഷം കൊണ്ട് പണം തിരികെയടക്കണമെന്ന് കോടതി ഉത്തരവ്. ആഴ്ചയില്‍ 20പൗണ്ട് വീതം തിരിച്ചടക്കണമെന്നാണ് നിര്‍ദേശം. ജാക്വിലീന്‍ വാട്ടണ്‍ എന്ന 45 കാരിയാണ് തട്ടിപ്പ് നടത്തി ബെനഫിറ്റ് നേടിയതായി കണ്ടെത്തിയത്.

ആര്‍ഭാടജീവിതം നയിക്കാന്‍വേണ്ടിയാണ് ഇവര്‍ പണം ഉപയോഗിച്ചതെന്ന് കോടതി കണ്ടെത്തി.ഈ പണം ഉപയോഗിച്ച് സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇവരും കുടുംബവും യാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പണമെല്ലാം തീര്‍ന്നെന്നും ആഴ്ചയില്‍ 20പൗണ്ട് വീതമേ തനിക്ക് തിരിച്ചുനല്‍കാന്‍ കഴിയൂ എന്നും ഇവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ വാട്ടണൊപ്പം കുട്ടികളെക്കൂടാതെ മറ്റാരുമില്ല. ഇവരുടെ ജീവിതച്ചിലവുകള്‍ കാമുകനാണ് വഹിക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഹൗസിംങ് ബെനഫിറ്റ്, കൗണ്‍സില്‍ ടാക്‌സ് എന്നീ ഇനങ്ങളില്‍ ഇവര്‍ 57,000പൗണ്ടിലധികവും, ഇന്‍കം സപ്പോട്ട് ഇനത്തില്‍ 66,000പൗണ്ടിലധികവും അര്‍ഹതിയില്ലാതെ സ്വന്തമാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇവര്‍ പങ്കാളിയായ പോള്‍ നിക്കോളാസിനൊപ്പമാണ് ജീവിച്ചിരുന്നതെന്ന് കാര്‍ഡിഫ് കൗണ്‍സില്‍ അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി. വെറും അഡ്രസിനുമാത്രമായാണ് താന്‍ തന്റെ വീട് ഉപയോഗിച്ചതെന്നാണ് ആദ്യം ഇവര്‍ കോടതിയെ അറിയിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ കാള്‍ ഹാരിസണ്‍ കാര്‍ഡിഫ് ക്രൗണ്‍കോടതിയെ അറിയിച്ചു. പിന്നീട് ചിലപ്പോഴൊക്കെ അവിടെ താമസിക്കാറുണ്ടെന്ന് അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

ഒരു ദശാബ്ദത്തിലധികം ഇവര്‍ നികുതി ദായകരുടെ കീശയില്‍ നിന്നും ലഭിക്കുന്ന പണം കള്ളം പറഞ്ഞ് സ്വന്തമാക്കി ജീവിക്കുകയായിരുന്നെന്ന് കേസ് പരിഗണിച്ച ജഡ്ജി മോര്‍ഗന്‍ അവരോട് പറഞ്ഞു. നികുതി കൃത്യമായി നല്‍കുകയും, മറ്റുള്ളവരെ സഹായിക്കാനായി പണം നല്‍കുകയും കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരുമാണ് ഈ ധനസഹായത്തിനര്‍ഹരെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ജയിലിലേക്ക് അയക്കേണ്ടതാണ്. എന്നാല്‍ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് നിഷ്‌കളങ്കരായ രണ്ട് കുട്ടികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അര്‍ഹതയില്ലാതെ ധനസഹായം കൈപറ്റിയെന്ന കുറ്റം കൂടാതെ 13കേസുകള്‍ വേറെയും ഇവരുടെ മേലുണ്ട്. ഇതില്‍ മിക്കതും വഞ്ചനകുറ്റമാണ്. ആരോഗ്യകരമായ ബുദ്ധിമുട്ടനുഭവിക്കുന്നയാളായതിനാല്‍ കൂലിചെയ്യാതെ കമ്മ്യൂണിറ്റി സേവനമെന്ന ശിക്ഷ ഇവര്‍ക്ക് നല്‍കാനാവില്ലെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതാണ് ശിക്ഷയുടെ കാഠിന്യം കുറയാന്‍ ഇവരെ സഹായിച്ചത്.

ഒരുപാടാളുകള്‍ കഠിനാധ്വാനം ചെയ്ത് നല്‍കിയ അവരുടെ നികുതി അപഹരിച്ച ഇവര്‍ക്ക് ഇത്ര ലഘുവായ ശിക്ഷനല്‍കിയതിനെ ടാക്‌സ്‌പ്രെയര്‍ ക്യാമ്പയിനിംങ് ഗ്രൂപ്പ് വക്താവ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.