1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2011

തിരഞ്ഞെടുപ്പിലെ പ്രതീക്ഷയ്ക്കോത്തുയരാത്ത പ്രകടനത്തിന് ശേഷം യു ഡി എഫ് ക്യാമ്പില്‍ നിന്ന് പൊട്ടിത്തെറിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു.“കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തിന് ഞങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടി വന്നു” എന്നാണ് കേരളാ കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണിയുടെ പ്രതികരണം. തന്‍റെ ഭൂരിപക്ഷം കുറഞ്ഞതില്‍, തന്‍റെ പല സ്ഥാനാര്‍ത്ഥികളും തോറ്റതില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് വ്യക്തമായി സൂചന നല്‍കുകയാണ് കെ എം മാണി.

‘യു ഡി എഫ് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചില്ല’ എന്ന് കേരളാ കോണ്‍ഗ്രസ്(എം) നേതാവ് പി സി ജോര്‍ജ്ജ് പ്രതികരിച്ചിരിക്കുന്നു. കണ്ണുകാണാത്തവരും നടക്കാനാവാത്തവരും വീട്ടിലിരിക്കട്ടെ എന്ന് ജനങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ടാണ് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നത് – പി സി ജോര്‍ജ്ജ് പറഞ്ഞു.

യു ഡി എഫ് ഒറ്റക്കെട്ടായിരിക്കുമെന്നാണ് ഉമ്മന്‍‌ചാണ്ടി പറഞ്ഞത്. എന്നാല്‍ അസ്വാരസ്യങ്ങളുടെ വലിയ ബോംബുകളാണ് പൊട്ടാന്‍ തയ്യാറായിരിക്കുന്നത്. വെറും രണ്ടു സീറ്റുകളുടെ മാത്രം ഭൂരിപക്ഷമാണ് യു ഡി എഫിനുള്ളത്. അതായത് ഒരു എം എല്‍ എ മാത്രമുള്ള കേരളാ കോണ്‍ഗ്രസ്(ബി), ആര്‍ എസ് പി(ബി), കേരളാ കോണ്‍ഗ്രസ്(ജേക്കബ്) എന്നിവയ്ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. സ്വതന്ത്രമായ ഒരു നിലപാടും സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. മാണിയോ കുഞ്ഞാലിക്കുട്ടിയോ ഉപമുഖ്യമന്ത്രിസ്ഥാനം വരെ ആവശ്യപ്പെട്ടേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.