1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2011

പ്രേമം എന്തെല്ലാമാണെന്ന് ചോദിച്ചാല്‍ എന്തെല്ലാമല്ല പ്രേമം എന്നായിരിക്കും മറുപടി ലഭിക്കുക. അത് സത്യമാണുതാനും പ്രേമിക്കുന്നവരെ സംബന്ധിച്ച് പ്രേമം എല്ലാമാണ്. അത് കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പ്രേമം വട്ടാണെന്നും മറ്റും തോന്നാമെങ്കിലും പ്രേമം ശുദ്ധ വട്ടൊന്നുമല്ലതന്നെ. എന്നാല്‍ പുതിയ ഒരു പഠനം തെളിയിക്കുന്നത് പ്രണയം വേദനസംഹാരിയും കൂടിയാണ് എന്നാണ്.

ങേ എന്ന് തലയില്‍ കൈവെയ്ക്കാന്‍ വരട്ടെ, ഗവേഷകര്‍ പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം. പതിനേഴ് സ്ത്രീകളില്‍ നടത്തിയ പഠനമാണ് പ്രേമം ഒരു വേദനസംഹാരിയാണെന്ന് തോന്നിപ്പിക്കാന്‍ കാരണം. അവരുടെ പങ്കാളിയുടെ ചിത്രം കാണുമ്പോല്‍ അവര്‍ക്കുള്ള വേദന തല്‍ക്കാലത്തേക്ക് മറക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

എന്നാല്‍ അപരിചിതരുടെയും മറ്റും ചിത്രങ്ങള്‍ കാണുമ്പോള്‍ അവരുടെ വേദന വര്‍ദ്ധിക്കുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. തലച്ചോറില്‍ സംഭവിക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് പങ്കാളിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ആശ്വാസം നല്‍കുന്നതെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇനിയിപ്പോള്‍ തലവേദന ഉള്‍പ്പെടെയുള്ള വേദനകള്‍ വരുമ്പോള്‍ നിങ്ങള്‍ ആസ്പിരിന്‍ ഗുളിക കഴിക്കാതെ പങ്കാളിയുടെ ചിത്രം കണ്ടാല്‍ മതിയാകും. നവോമി ഐസന്‍ബെര്‍ഗറുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

നീണ്ടകാലത്തെ പ്രണയബന്ധമുണ്ടായിരുന്ന പതിനേഴ് സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നവോമി ഐസന്‍ബെര്‍ഗര്‍ ഇത് കണ്ടുപിടിച്ചത്. സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ് ഈ പഠനം നടത്തിയിരിക്കുന്നത്. പുരുഷന്മാരുടെ കാര്യത്തില്‍ പഠനം അത്ര വ്യക്തമായ കാര്യങ്ങളൊന്നും പറയുന്നില്ല. തന്റെ പങ്കാളിയുടെ ചിത്രം കാണുന്ന സ്ത്രീയുടെ എംആര്‍ഐ സ്കാനിംങ്ങ് ചിത്രം പരിശോധിച്ചപ്പോള്‍ വേദനസംഹാരി ഗുളികകള്‍ പ്രവര്‍ത്തിക്കുന്നതുപോലെയാണ് ആ ചിത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.