1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2011


നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ UDF മുന്‍‌തൂക്കം നേടുമെന്ന് ഏഷ്യാനെറ്റ്‌ സര്‍വ്വേ. 80 മുതല്‍ 90വരെ സീറ്റുകള്‍ നേടി യുഡിഎഫ്‌ അധികാരത്തിലെത്തുമെന്നാണ്‌ സര്‍വ്വെ വ്യക്തമാക്കുന്നത്‌. എല്‍ഡിഎഫിന്‌ 50 മുതല്‍60 വരെ സീറ്റുകള്‍ ലഭിക്കാം. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും സര്‍വ്വേയിലുണ്ട്‌.തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ബിജെപി ഓരോ സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

സെന്‍റര്‍ ഫോര്‍ ഫോര്‍ക്കാസ്റ്റിംഗ്‌ അന്റ്‌ റിസേര്‍ച്ചും,ഏഷ്യാനെറ്റ്‌ ന്യുസും ചേര്‍ന്ന്‌ ഫെബ്രുവരി20നും മാര്‍ച്ച്‌ 27 നും ഇടയ്ക്കാണ്‌ സര്‍വ്വേ നടത്തിയത്‌.കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള 5788 വോട്ടര്‍മാരെ നേരിട്ട്‌ കണ്ട്‌ അവരുടെ അഭിപ്രായം രേഖപ്പെടുത്തുയായിരുന്നു.

ഐക്യജനാധിപത്യമുന്നണി 46% വോട്ടുകള്‍ നേടുമെന്നാണ്‌ സര്‍വ്വേയില്‍ വ്യക്തമായിരിക്കുന്നത്‌. ഇടതുമുന്നി 41 ശതമാനവും ബിജെപി 9 ശതമാനവും മറ്റുള്ളവര്‍ നാലു ശതമാനവും വോട്ടു പിടിക്കും. സര്‍വ്വേയില്‍ പങ്കെടുത്ത 7% പേര്‍ ആര്‍ക്കുവോട്ട്‌ ചെയ്യണമെന്ന്‌ തീരുമാനിച്ചിരുന്നില്ല. മലബാര്‍ മേഖലയില്‍ എല്‍ഡിഎഫ്‌ ആധിപത്യം പുലര്‍ത്തുമെന്നാണ്‌ സര്‍വ്വേയില്‍ വ്യക്തമായിരിക്കുന്നത്‌. ഈ മേഖലയിലെ 49 സീറ്റുകളില്‍ 28 മൂതല്‍ 32 വരെ സീറ്റുകള്‍ എല്‍ഡിഎഫ്‌ നേടും. 16 മുതല്‍ 20 വരെ സീറ്റുകളാകും യുഡിഎഫിന്‌ ലഭിക്കുക.

സര്‍വ്വേ പ്രകാരം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യുഡിഎഫിന്റെ സര്‍വാധിപത്യമാകും ഉണ്ടാകുക. മധ്യകേരളത്തിലെ 44 സീറ്റുകളില്‍ 33 മുതല്‍ 36 സീറ്റുകള്‍ വരെ യുഡിഎഫിന്‌ ലഭിക്കുമെന്നാണ്‌ സര്‍വ്വേ പ്രവചിക്കുന്നത്‌. ഇടതുമുന്നണി 8 മുതല്‍11 സീറ്റുകളില്‍ വിജയിക്കാം. മധ്യകേരളത്തില്‍ ബിജെപിക്ക്‌ സീറ്റില്ല. തെക്കന്‍ കേരളത്തിലെ 47 സീറ്റുകളില്‍ യുഡിഎഫ്‌ നേട്ടമുണ്ടാക്കുക 31 മുതല്‍ 34 വരെ സീറ്റുകളിലാകും. എല്‍ഡിഎഫിന്‌ 14 മുതല്‍ 17 വരെ സീറ്റുകള്‍ കിട്ടും.

മുഖ്യമന്ത്രിയാകാന്‍ ആര്‌ യോഗ്യന്‍ എന്ന ചോദ്യത്തോട്‌ 48% പേര്‍ വിഎസ്സ്‌ അച്യുതാനന്ദനനുകൂലമായാണ്‌ പ്രതികരിച്ചത്‌. 36% പേര്‍ ഉമ്മന്‍ ചാണ്ടിയെഅനു കൂലിച്ചു.1 3% പേര്‍ രമേശ്‌ ചെന്നിത്തലക്കനുകൂലമായും,3% പേര്‍ കോടിയേരി ബാലകൃഷ്ണനും അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.