1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2011


സണ്ണി ജോസഫ്‌ ,ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്

കഴിഞ്ഞ ജൂണില്‍ അധികാരത്തിലേറിയ ഉടന്‍ അവതരിപ്പിച്ച ബജറ്റിന്റെ പേരില്‍ ഏറെ പഴി കേട്ടയാളാണ് ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍.സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ബജറ്റ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ കന്നി ബജറ്റിനെ ആളുകള്‍ വിശേഷിപ്പിച്ചത്‌.എന്തായാലും ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ഇന്നലെ അവതരിപ്പിച്ച ആദ്യ സമ്പൂര്‍ണ ബജറ്റ് കഴിഞ്ഞതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ചെലവു ചുരുക്കലും മറ്റും കഴിഞ്ഞ വര്‍ഷം തന്നെ നിര്‍ദേശിച്ചിരുന്നതിനാല്‍ പ്രത്യക്ഷത്തില്‍ ജനപ്രിയമെന്നു തോന്നുന്നതാണ്
ചാന്‍സലറുടെ ഇത്തവണത്തെ ബജറ്റ് .

ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്

ഫ്യുവല്‍ ഡ്യൂട്ടിയില്‍ ഇന്നലെ വൈകിട്ട് ആറു മണി മുതല്‍ 1 പെന്‍സ് കുറവുണ്ടായി

അടുത്ത മാസം മുതല്‍ ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്ന 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി വര്‍ധന ഒരു വര്‍ഷത്തേക്ക് നീട്ടി വച്ചു.

സിഗരറ്റിനും വൈനിനും ബിയറിനും വില കൂടും

അടുത്ത വര്‍ഷം മുതല്‍ വാര്‍ഷിക ശമ്പളത്തിന്റെ ആദ്യത്തെ 8015 പൌണ്ടിന് ടാക്സ് നല്‍കേണ്ട

ഇന്‍കം ടാക്സും നാഷണല്‍ ഇന്‍ഷുറന്‍സും ഏകീകരിക്കാന്‍ കണ്‍സല്‍ട്ടെഷന്‍ നടത്തും.

ഇംഗ്ലണ്ട് കൌന്സിലുകളിലെ കൌണ്‍സില്‍ ടാക്സ് കുറയ്ക്കുകയോ അതേപടി നിലനിര്‍ത്തുകയോ ചെയ്യും

എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന ഒരു വര്‍ഷത്തേക്ക് നടപ്പിലാക്കില്ല.

സ്വകാര്യ ജെറ്റ് യാത്രക്ക് നികുതി നല്‍കേണ്ടി വരും

റോഡ്‌ ടാക്സ് വര്‍ധിക്കും

തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ വാട്ടര്‍ ചാര്‍ജ് കുറയും

ടാക്സ് വെട്ടിക്കുന്നവരെ പിടികൂടാന്‍ കര്‍ശന പരിശോധന നടത്തും

ആദ്യമായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്ന 10000 പേരെ സര്‍ക്കാര്‍ സഹായിക്കും

കമ്പനികളുടെ നികുതി കുറയ്ക്കും

ടാക്സ് ഇളവുകള്‍ ഏകീകരിക്കും

ചെറുകിട ബിസിനസുകാര്‍ക്ക് കൌണ്‍സില്‍ ടാക്സ് ഇളവു നല്‍കും

പെന്‍ഷന്‍ ആഴ്ചയില്‍ 140 പൌണ്ട് ആക്കി ഏകീകരിക്കും – നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇത് ബാധകമാവില്ല

റോഡുകളിലെ കുഴി അടയ്ക്കാന്‍ 100 മില്ല്യന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.