1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2011

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലവസരങ്ങള്‍ ബ്രിട്ടീഷ് ബിരുദധാരികള്‍ക്ക് നല്‍കുമെന്ന് മന്ത്രിമാരുടെ പ്രഖ്യാപനം. ബ്രിട്ടനിലെ 25വയസിന് താഴെയുള്ള ബിരുദധാരികളില്‍ അഞ്ചില്‍ ഒരാള്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നുവെന്നവിവരങ്ങളെ തുടര്‍ന്നാണിത്. ബ്രിട്ടനില്‍ ബിരുദം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് മത്സരിക്കേണ്ടിവരുന്നത് 40,000ത്തോളം വരുന്ന വിദേശ വിദ്യാര്‍ത്ഥികളുമായാണ്.

ഇതിന്റെ ഭാഗമായി വിദേശത്തുനിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു. ബ്രിട്ടനിലെ തൊഴിലവസങ്ങള്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് തന്നെ നല്‍കണമെന്ന കഴിഞ്ഞ ഗവണ്‍മെന്റിന്റെ പ്രതിജ്ഞ ഓര്‍മ്മിപ്പിച്ച അദ്ദേഹം തൊഴില്‍ മാര്‍ക്കറ്റില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ തഴയപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി.

വിദേശവിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന പണമാണ് മിക്ക യൂണിവേഴ്‌സിറ്റികളുടേയും വരുമാനമാര്‍ഗം. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇത്തരം യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥി വിസ ലഭിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും കുറയ്‌ക്കേണ്ടതുണ്ടെന്നാണ് ഗ്രീന്‍ പറയുന്നത്.

യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് ബിരുദേതര കോഴ്‌സുകള്‍ക്ക് െ്രെപവറ്റ് കോളേജുകളില്‍ പ്രവേശനം തേടാമെന്നത് നി്ര്രയന്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് ഓരോവര്‍ഷവും ലണ്ടനിലേക്കെത്തുന്നവരില്‍ 90,000ആളുകളുടെ കുറവുണ്ടാക്കും.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സിന്റെ കണക്കുപ്രകാരം 16നും 24നും ഇടയില്‍ പ്രായമുള്ളവരില്‍ 95,1000 പേരും തൊഴിലില്ലാത്തവരാണ്. ഇതില്‍ വലിയൊരു വിഭാഗം ബിരുദധാരികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.