1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2011

ലണ്ടന്‍: ഒരു ദൃഢ വൈവാഹിക ബന്ധം വര്‍ഷം 65,000പൗണ്ട് ശമ്പള കിട്ടിയാലുണ്ടാവുന്നത്ര സന്തോഷം ഭാര്യയിലും ഭര്‍ത്താവിലും ഉണ്ടാക്കുമെന്ന് അവകാശവാദം. വിവാഹിതരല്ലാത്തവരെക്കാള്‍ കൂടുതല്‍ സന്തോഷവാന്‍മാരായിരിക്കും ദീര്‍ഘകാലവൈവാഹിക ബന്ധമുള്ള ദമ്പതിമാരെന്ന് മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ഡേവിഡ് ബ്രൂക്ക്‌സ് ബി.ബി.സി റേഡിയോയിലെ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

വിവാഹത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സാമ്പത്തികമായ ലക്ഷ്യങ്ങളാല്‍ നയിക്കപ്പെടുന്ന ബുദ്ധിജീവികളാണ് നമ്മളെന്ന ധാരണ പലരിലുമുണ്ടാവാറുണ്ട്. എന്നാല്‍ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പാടുപെടുന്ന സാമൂഹ്യ ജീവിയായാണ് നമ്മള്‍ മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദീര്‍ഘകാല ദാമ്പത്യ ബന്ധം തരുന്ന സുഖം വര്‍ഷത്തില്‍ 65,000പൗണ്ട് ശമ്പളമായി ലഭിക്കുമ്പോളുണ്ടാവുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. വിവാഹിതരാവാതെ ഒരുമിച്ച് ജീവിക്കുന്നവരുള്‍പ്പെടെയുള്ള അവിവാഹിതരേക്കാള്‍ ഭേദം വിവാഹിതരാണെന്നാണ് ഔദ്യോഗികവും, സ്വതന്ത്രവുമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പണത്തെക്കാള്‍ പ്രാധാന്യം ബന്ധങ്ങള്‍ക്കാണെന്നും ബ്രൂക്ക്‌സ് പറയുന്നു. ആളുകളുടെ വികാരവിചാരങ്ങള്‍ക്ക് ചുറ്റുപാടുമായി നല്ല ബന്ധമാണുള്ളത്. അതുപോലെ തന്നെ അവരുടെ ചുറ്റുപാടുകള്‍ക്ക് അവരെ നിയന്ത്രിക്കാനും കഴിയും. നമ്മുടെ വികാരങ്ങളെ പഠിപ്പിക്കാനുള്ള അധികാരം നമ്മള്‍ക്കുണ്ട്. നമ്മള്‍ കേള്‍ക്കുന്ന പാട്ടും സംഗീതവും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാറുണ്ട്. നമ്മുടെ പരിസ്ഥതി മാറുന്നതിനനുസരിച്ച് നമ്മുടെ മനസും മാറുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.