1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2011

അസ്തമിച്ചുകൊണ്ടിരിക്കുന്ന ഒരു കലയാണെന്ന് ഏറെക്കാലമായി പലരും പരിഭവപ്പെടുന്നുണ്ട്. സിനിമയും അത് നല്‍കുന്ന പ്രശസ്തിയുടേയും പബ്ലിസിറ്റിയുടേയും പിറകേ പോകുന്ന പുതുതലമുറയില്‍ പലരും വളരെ പുച്ഛത്തോടെയാണ് നാടകങ്ങളെ നോക്കിക്കാണുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ നാടകത്തെ സ്‌നേഹിക്കുന്ന കുറച്ചുപേരെ നമുക്ക് ഇന്നും പലയിടങ്ങളിലും കാണാം.

കോഴിക്കോട് തിരുവങ്ങൂര്‍ സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണുവിന് നാടകം എല്ലാമെല്ലാമാണ്. ഗുരു ശിവദാസന്‍ പൊയില്‍കാവ് നടത്തുന്ന സണ്‍ഡേ തിയ്യേറ്ററുകളില്‍ 2007 മുതല്‍ വിഷ്ണുവും ഉണ്ടായിരുന്നു. ശിവദാസന്റെ നാടകങ്ങളെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഈ മിടുക്കന്‍.

വിഷ്ണുവിന്റെ പേരില്‍ ഒരപൂര്‍വ്വ നേട്ടമുണ്ട്. ദേശീയ സ്‌ക്കൂള്‍ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ രണ്ട് തവണ മികച്ച നടന്‍. അതും തുടര്‍ച്ചയായി. രണ്ടുതവണയും ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡ് നേടിയതും വിഷ്ണു അവതരിപ്പിച്ച നാടകം. കഴിഞ്ഞ തവണ ‘ആത്തോ പുറത്തോ’ എന്ന നാടകത്തിനും ഇത്തവണ ‘പച്ചപ്ലാവില’ക്കും.

പിറന്ന നാട് വിട്ട് എവിടെയും പോകാനിഷ്ടമില്ലാത്ത അമ്മ, അമ്മയെ കൊണ്ടുപോകാനായി അമേരിക്കയില്‍ നിന്നുമെത്തിയ മകന്‍. ഈ പശ്ചാത്തലത്തിലൊരുക്കിയ കഥയാണ് പച്ചപ്ലാവിലയുടേത്. ഈ അമ്മയുടെ അവസ്ഥയെ കാട്ടുന്ന ഒരു ചവിട്ടുനാടകവും ചിത്രത്തിലുണ്ട്. നശിച്ചകൊണ്ടിരിക്കുന്ന മറ്റൊരു കലയെക്കൂടി വെളിച്ചത്തുകാട്ടാനുള്ള ശ്രമം. കൂടാതെ ചവിട്ടുനാടകത്തെ മികവുറ്റതാക്കിയ അഭിനേതാക്കളും.

സ്‌കൂള്‍ കലോത്സവത്തില്‍ പച്ചപ്ലാവിലയുടെ നേട്ടം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കഠിന പ്രയത്‌നത്തിലൂടെ മാത്രമല്ല, ഒരു നാടിന്റെയാകെ പിന്തുണയോടെയുമായിരുന്നു. സ്‌കൂള്‍തല മല്‍സരത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് മുതല്‍ സംസ്ഥാന മേളയിലെ വേദിവരെ അവര്‍ ഉറക്കമിളച്ച് കുട്ടികള്‍ക്ക് കൂട്ടിരുന്നു, അകമ്പടി സേവിച്ചു.

ഒമ്പതാം ക്ലാസ് ഇംഗീഷ് പാഠപുസ്തകത്തിലെ ‘സണ്‍ ഫ്രം അമേരിക്ക’എന്ന പാഠഭാഗത്തെ ആസ്പദമാക്കി എ.പി.രാജേന്ദ്രന്‍ രചിച്ച ‘പച്ചപ്ലാവില’ക്ക് ജീവിതഗന്ധിയായ രംഗഭാഷയൊരുക്കിയത് സ്‌കൂളിലെ തന്നെ അധ്യാപകനായ ശിവദാസ് പൊയില്‍ക്കാവാണ്. കലാസംവിധാനം മറ്റൊരു അധ്യാപകനായ ഹാറൂണ്‍ അല്‍ഉസ്മാനും പൂര്‍വവിദ്യാര്‍ഥിയായ നിധീഷ് പൂക്കാടും ചേര്‍ന്ന് നിര്‍വഹിച്ചു. സംഘാടകരായി അധ്യാപകരായ പി.കെ. അനീഷും സി.ബൈജുവും അനീഷ് അഞ്ജലിയും കെ.ദീപുവും. എന്തിനും പോന്ന തുണക്കാരായി രക്ഷിതാക്കളായ മനോജും ബാബുവും ബിന്ദുവും വസന്തയും നാടകത്തിനായി സര്‍വവും സമര്‍പ്പിച്ച നാട്ടുകാരായ ഉബൈദും നികേഷും ഷിബുവും

നാടകം മരിക്കരുത് എന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുകയാണ് വിഷ്ണുവും തിരുവങ്ങൂരിലും പൊയില്‍ക്കാവിലുമുള്ള നാടക കൂട്ടായ്മകളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.