1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2011

ലണ്ടന്‍: കെയര്‍ഹോമില്‍ താമസക്കാരിയായ സ്ത്രീ നാല് ദിവസത്തോളം ആഹാരവും വെള്ളവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മരിച്ചു. സതേണ്‍ ക്രോസ് ഗ്രൂപ്പിന്റെ ഷെഫീല്‍ഡിലെ ഹീലി ബാങ്ക് കെയര്‍ഹോമില്‍ ഇവി ബ്രൗണ്‍ എന്ന എഴുപത്തിയഞ്ചുകാരിയാണ് നിര്‍ജ്ജലീകരണം കാരണം മരണമടഞ്ഞത്.

നാല് ദിവസമായി ഇവര്‍ക്ക് ആഹാരവും ജലവും ലഭിച്ചിട്ടില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മകള്‍ ഇവര്‍ക്ക് ഉടന്‍ ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഇവര്‍ അഞ്ചാമത്തെ ദിവസം മരിക്കുകയായിരുന്നു. അത്യാവശ്യമായ പരിചരണം നല്‍കാത്ത കെയര്‍ഹോം ജീവനക്കാരാണ് തന്റെ മാതാവിന്റെ മരണകാരണമെന്ന് ഇവിയുടെ മകള്‍ ബെവേര്‍ലി ഹാമില്‍ടണ്‍ ഡി ലൂസി കുറ്റപ്പെടുത്തി.

ഇവര്‍ക്ക് കെയര്‍ നല്‍കിയിരുന്ന ലോക്കല്‍ കൗണ്‍സില്‍ പിഴവുണ്ടായതായി സമ്മതിച്ചിട്ടുണ്ട്. പരിചരണത്തില്‍ പാളിച്ചയുണ്ടായതിനാല്‍ 700പൗണ്ട് നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇവി ബ്രൗണ്‍ മരിച്ചത് അവര്‍ക്കുണ്ടായിരുന്ന രോഗങ്ങള്‍ കാരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ ഇന്‍ക്വസ്റ്റ് നടത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പരിചരണക്കുറവ് അവരുടെ മരണകാരണമായിട്ടുണ്ടോ എന്നറിയാന്‍ ഇന്‍ക്വസ്റ്റിന് സാധിക്കുമെന്നാണ് ഹാമില്‍ടണ്‍ ഡി ലൂസി വിശ്വസിക്കുന്നത്.

തന്റെ അമ്മയ്ക്ക് തൂക്കക്കുറവുണ്ടായിരുന്നു. അവരുടെ ആരോഗ്യവും മോശമായിരുന്നു. എന്നാല്‍ പെട്ടെന്ന് മരിക്കേണ്ട തരത്തില്‍ ആരോഗ്യം ശോഷിച്ചിട്ടുണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. അമ്മ ഗുരുതരാവസ്ഥയിലാണെന്നറിയിച്ച് കെയര്‍ ഹോമില്‍ നിന്നും ഫോണ്‍ വന്നപ്പോഴാണ് താന്‍ കെയര്‍ഹോമിലെത്തിയത്. താനവിടെയെത്തുമ്പോള്‍ അമ്മ കട്ടിലില്‍ കിടക്കുകയായിരുന്നു. അവര്‍ ശ്വസിക്കാന്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

തന്റെ അമ്മയ്ക്ക് നാല് ദിവസമായി ആഹാരമൊന്നും നല്‍കിയിട്ടില്ലെന്ന് കെയര്‍ഹോമിലെ ഡെയ്‌ലി ബുക്ക് പരിശോധിച്ചപ്പോള്‍ മനസിലായി. ഇക്കാര്യം നഴ്‌സും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ആശുപത്രിയില്‍വച്ച് അഞ്ച് ലിറ്റര്‍ ജലമാണ് അവര്‍ അമ്മയ്ക്ക് നല്‍കേണ്ടി വന്നത്. തന്റെ അമ്മയ്ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. തന്റെ അമ്മ മരിക്കാന്‍ കാരണമായതും അതാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

കെയര്‍ഹോമം അന്തേവാസികള്‍ക്ക് വേണ്ടത്ര പരിചരണം നല്‍കുന്നില്ലെന്ന് ഡെയ്‌ലിമെയിലിന്റെ ഡിഗ്നിറ്റി ഓഫ് എല്‍ഡേര്‍ലി കാമ്പയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ എന്‍.എച്ച്.എസ് ജോലിക്കാരിയും, ആറ് കുട്ടികളുടെ അമ്മയുമായ മിസ് ബ്രൗണ്‍ എന്ന വിധവയ്ക്ക് ഇതുപോലെ പരിചരണക്കുറവ് നേരിടേണ്ടി വന്നിരുന്നു. അല്‍ഷിമേസ് രോഗിയായ ഇവര്‍ മൂന്ന് വര്‍ഷമായി സതേണ്‍ ക്രോസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഷെഫീല്‍ഡിലെ ഹീലി ബാങ്ക് കെയര്‍ഹോമിലെ അന്തേവാസിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.