1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2011

ലണ്ടന്‍: നാല് വയസ്സുകാര്‍ക്ക് മതവിശ്വാസത്തോടൊപ്പം തന്നെ മതമില്ലായ്മയും പഠിപ്പിക്കുന്ന സിലബസൊരുക്കി അവരെ ഉത്തമ പൗരന്‍മാരാക്കുമെന്ന വാഗ്ദാനവുമായി ബ്ലാക്‌ബേണിലെ എഡ്യൂക്കേഷന്‍ ബോസസ് രംഗത്ത്. മതേതര വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സിലബസ് പരിഷ്‌കരിക്കുന്നത്.

ക്രിസ്റ്റ്യാനിറ്റി, ബുദ്ധിസം, ഹിന്ദുയിസം, ഇസ്‌ലാം, ജൂദിസം, സിക്കിസം എന്നിങ്ങനെ ആറ് പ്രധാനവിശ്വാസങ്ങള്‍ കുട്ടികളെ പഠിപ്പിക്കും. ഇതിനൊപ്പം ഇവരെ മാനുഷികതയും പഠിപ്പിക്കും. ഇവിടെ ഒരു ദൈവവും ഇല്ലെന്നും മനുഷ്യന്റെ സ്വഭാവത്തിലും, അനുഭവത്തിലുമാണ് ധാര്‍മ്മിക മൂല്യങ്ങളുള്ളതെന്നും അവരെ ബോധിപ്പിക്കും. ഈ പ്രദേശത്തുള്ള 10,000ത്തിലധികം ആളുകള്‍ക്ക് ഒരു തരത്തിലുള്ള ദൈവവിശ്വാസവുമില്ലെന്ന് ഇതിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞു.

ചില ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നും, അവര്‍ക്ക് മതപരമായ ഒരു പശ്ചാത്തലവുമില്ലെന്നും തങ്ങള്‍ക്ക് ഈ പുതിയ സിലബസ് ഏര്‍പ്പെടുത്തിയതിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതായി സിലിബസ് നിര്‍മ്മിക്കാന്‍ സഹായിച്ച ആര്‍.ഇ ടുഡേയിലെ ഫിയോന മോസ് പറയുന്നു. ബ്ലാക്ക് ബേണിലേയും ലോകത്തിലേയും ഏറ്റവും നല്ല കുട്ടികളാക്കി ഇവരെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ലാന്‍ഷെയര്‍ കൗണ്‍സില്‍ ഓഫ് മോസ്‌ക്‌സിന്റെ വക്താവ് സലിമുല്ല ഈ പുതിയ സിലബസിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ക്രിസ്റ്റ്യന്‍ ആയാലും ഇസ്‌ലാം ആയാലും മതപരമായ വിശ്വാസങ്ങള്‍ക്ക് അതിന്റേതായ പ്രധാന്യമുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. ദൈവമില്ല എന്ന വിശ്വാസത്തിന് പാഠ്യപദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നത് ഗുണകരമാകുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2001ലെ സെന്‍സസ് റിസര്‍ട്ട് പുനഃപരിശോധിച്ചശേഷമാണ് ഈ സിലബസ് തയ്യാറാക്കിയത്. ആറ് പ്രധാന വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപാട് പ്രദേശങ്ങള്‍ക്കിടയിലും 10,000ത്തോളം ആളുകള്‍ മതപരമായ വിശ്വാസങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.