1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2011

ലണ്ടന്‍: ധനകമ്മികുറയ്ക്കുന്ന കാര്യത്തിനാണ് ഗവര്‍ണ്‍മെന്റ് ഇപ്പോള്‍ മുഖ്യപ്രാധാന്യം നല്‍കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. കുറച്ചുകാലത്തേക്ക് ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യസാധനങ്ങളുടേയും ഇന്ധനങ്ങളുടേയും വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇത് വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിനും ഇടയാക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനങ്ങളുടെ നികുതി ഭാരം വര്‍ദ്ധിപ്പിക്കുന്നത്.

ഞാനൊരു ‘ടാക്‌സ് കുറയ്ക്കുന്ന ടോറി’യാണെങ്കിലും ഈ സാഹചര്യത്തില്‍ പേഴ്‌സണല്‍ ടാക്‌സ് കുറയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് സണ്‍ഡേ ടെലഗ്രാഫിനോട് കാമറൂണ്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ തീരുമാനം ചില കണ്‍സര്‍വേറ്റീവ് എം.പിമാരെ പ്രകോപിച്ചിട്ടുണ്ട്. മധ്യവര്‍ഗം അഭിമുഖീകരിക്കുന്ന നികുതി ഭാരം കുറയ്ക്കാനായി തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കെ ഇത്തരമൊരു നടപടിക്ക് പ്രധാനമന്ത്രി ഒരുങ്ങിയത് ഇവരെ കുപിതരാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.