1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2011

ഒരു ഭവനം എല്ലാവരുടേയും സ്വപ്‌നമാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും തങ്ങളുടെ വീടുകളുടെ പ്രാധാന്യത്തെക്കുറിച്ചായിരിക്കും ചിന്തിക്കുക. എന്നാല്‍ വീടിന്റെ വിലകുറയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. അവയെ കാണാതിരുന്നുകൂടാ.

1 പ്രശ്‌നക്കാരായ അയല്‍ക്കാര്‍

നല്ല അയല്‍ക്കാരില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ സൈ്വര്യമുണ്ടാകാന്‍ ഇടയില്ല. 2009 ല്‍ നടത്തിയ സര്‍വ്വേയില്‍ അഞ്ചില്‍ ഒരു അയല്‍ക്കാരും പ്രശ്‌നക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 1997നുശേഷം ഇതാദ്യമായാണ് പ്രശ്‌നക്കാരായ അയല്‍ക്കാരുടെ എണ്ണം കൂടുന്നത്.

ഇത്തരം ആളുകളെ ആദ്യ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കാം. എന്നിട്ട് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ അധികാരികളെ സമീപിക്കാവൂ.

2നിയമപരമല്ലാത്ത പണികള്‍

വീട്ടില്‍ നടത്തുന്ന അഴിച്ചുപണികള്‍ക്കും മറ്റ് നിര്‍മ്മാണങ്ങള്‍ക്കും വേണ്ട അനുമതി വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മാഞ്ചസ്റ്ററിലെ എസ്‌റ്റേറ്റ് ഏജന്റായ ഡീന്‍ സാന്റേഴ്‌സണ്‍ പറയുന്നത്.

3കാലാവസ്ഥാ മാറ്റം മുന്നില്‍

ആഗോളതാപനവും കാലാവസ്ഥാ മാറ്റങ്ങളും ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം പ്രകൃതിപ്രഭാവങ്ങള്‍ക്ക് മുമ്പില്‍ ഭവനഉടമകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരം അപകടങ്ങള്‍ തരണം ചെയ്യാനായി ലോക്കല്‍ കൗണ്‍സിലുകള്‍ എന്ത് നടപടിയെടുത്തു എന്നതിനെ ആശ്രയിച്ചിരിക്കും നഷ്ടത്തിന്റ കണക്കുകള്‍.

4വീടിന്റെ മറ്റ് കാര്യങ്ങളും ശ്രദ്ധിക്കണം

വീടിന്റെ അകംമോടിയില്‍ മാത്രംശ്രദ്ധിക്കുന്നത് നന്നായിരിക്കില്ല. പൂന്തോട്ടം എങ്ങിനെയാകാം, വാതിലുകളും ജനലുകളും എങ്ങിനെയാകാം എന്നിവയെക്കുറിച്ചെല്ലാം ബോധവാന്‍മാരാകുന്നത് നന്നായിരിക്കും.

5വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും

വീടുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ പലരും മറച്ചുവെയ്ക്കാറാണ് പതിവ്. വീട് വില്‍ക്കുമ്പോള്‍ ആളുകള്‍ വന്നേക്കില്ല എന്ന പ്രശ്‌നം വേണ്ട എന്ന ധാരണയുടെ പുറത്താണ് പലരും ഇത്തരമൊരു തീരുമാനമെടുക്കുന്നത്.

എന്നാല്‍ ഇത് വേണമെന്നില്ല. വീട് വാങ്ങാനെത്തുന്നവരോട് എല്ലാ കാര്യങ്ങളും തുറന്നുപറയുന്നതാണ് നല്ലത്. അവരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ ഇതുമൂലം കഴിയും

6ചിന്താഗതി മാറട്ടേ

വീടിനെക്കുറിച്ചുള്ള പഴഞ്ചന്‍ ചിന്താഗതികളില്‍ നിന്നും പുറത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്‍പ്പം വിലകൂടിയാലും ആധുനികസൗകര്യങ്ങളെല്ലാം തന്നെ വീട്ടിലുണ്ടാകുന്നത് നന്നായിരിക്കും.

ചെലവുചുരുക്കാന്‍ വേണ്ടിയാകും പലപ്പോഴും ആധുനികതയ്ക്കുനേരെ കണ്ണടയ്ക്കുന്നത്. എന്നാല്‍ വീട് വാങ്ങാനെത്തുന്നവരെ ഇത് കാര്യമായി ബാധിച്ചേക്കും.

7മാറ്റങ്ങള്‍ നിങ്ങള്‍ക്കുതന്നെ വരുത്താം

പുതിയ വീട്ടില്‍ പ്രതീക്ഷിക്കപ്പെട്ടതിലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ഏറെ വിഷമിപ്പിക്കുമെന്നത് വാസ്തവമാണ്. സ്വാഭാവികമായും നിങ്ങള്‍ ലോക്കല്‍ അതോറിറ്റിയുടെ അടുത്ത്‌പോയി പരാതി ഉന്നയിക്കും. എന്നാല്‍ നിങ്ങള്‍തന്നെ ശ്രദ്ധിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം മാറ്റാവുന്നതേയുള്ളൂ.

വീട് വാങ്ങുന്നതിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഏറെ ആലോചിച്ച് പരിശോധിച്ച് വേണം വസ്തു വാങ്ങാന്‍.

8 കുറ്റകൃത്യങ്ങളുടെ അളവ്

കുറ്റകൃത്യങ്ങളുടെ അളവ് വര്‍ധിക്കുന്നത് വീടുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യമാണ്. വീടുവാങ്ങുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏത് പ്രദേശത്താണ് കുറ്റകൃത്യങ്ങളുടെ അളവ് കൂടുന്നതെന്ന് പോലീസ് വെബ്‌സൈറ്റ് നോക്കിയാല്‍ മനസിലാക്കാന്‍ സാധിക്കും.

9നായയെ വേണോ?
ഏതാണ്ട് 39 ശതമാനം ആളുകളും വീടുകളില്‍ നായ്ക്കളെയോ പൂച്ചകളെയോ വളര്‍ത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ അത് ശരിക്ക് അനാവശ്യ ചിലവാണെന്നാണ് കണ്ടെത്തിയിട്ടുളളത്.

കൂടാതെ ഓമനമൃഗങ്ങളുടെ എണ്ണക്കൂടൂതലും അധികലാളനയും വീട് വാങ്ങാനെത്തുന്നവരെ അകറ്റുമെന്നും സൂചനയുണ്ട്. ഇത് വീടിന്റെ വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കും.

10 സ്‌കൂളുകളും ഭവന വിലയും


സ്‌കൂളുകളുടെ സാമിപ്യം നിങ്ങളുടെ ഭവന വിലയെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ്. വീടിനടുത്തുള്ള സ്‌കൂളുകളുടെ പ്രകടനം നിങ്ങളുടെ വീടിന്റെ വില നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്.

വാങ്ങാന്‍ പോകുന്ന വീടുകള്‍ക്ക് സമീപം മികച്ച സ്‌കൂളുകളുണ്ടോ എന്ന് അന്വേഷിക്കുന്നത് വളരെ നന്നായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.