1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2011

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ നിധിക്കൂമ്പാരത്തില്‍ മഹാവിഷ്ണുവിന്റെ സ്വര്‍ണ പ്രതിമയും.
അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച പ്രതിമയാണിത്. പ്രതിമയുടെ മൂല്യം കണക്കാക്കിയിട്ടില്ല. പൈതൃകമൂല്യം കണക്കിലെടുക്കുമ്പോള്‍ വിഗ്രഹത്തിന് കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനു പുറമെ കാശിമാലകള്‍, അപൂര്‍വമായ മരതകങ്ങള്‍, അടുക്കു മാലകള്‍, സ്വര്‍ണ ആള്‍രൂപങ്ങള്‍, രാശി മോതിരങ്ങള്‍ തുടങ്ങിയവയും ശനിയാഴ്ച നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തി. ആറു ദിവസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച പരിശോധന പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വേണ്ടി വരുമെന്നാണ് സൂചന.

അതേ സമയം, ലോകത്തിലെ ഏറ്റവും വലിയ സമ്പത്തുള്ള ക്ഷേത്രങ്ങളിലൊന്നായി പത്മനാഭസ്വാമി ക്ഷേത്രം മാറിയതോടെ ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷാവലയത്തിലായിരിക്കുകയാണ്. ക്ഷേത്രത്തെ ചുറ്റി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് സുരക്ഷ തീര്‍ത്തിരിയ്ക്കുകയാണ്.

ക്ഷേത്രത്തിലെ സമ്പത്തിന്റെ വിവരം അറിഞ്ഞ് മോഷ്ടാക്കള്‍ തുരങ്കം നിര്‍മ്മിച്ച് രഹസ്യ അറകളില്‍ കടക്കുമോയെന്നാണ് ഇപ്പോള്‍ പോലീസിന്റെ പേടി. ഇതു മുന്‍കൂട്ടി കണ്ട് ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന ഏത് നിര്‍മ്മാണ പ്രവര്‍ത്തനവും പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരിക്കും. അസ്വാഭാവികമായ തരത്തില്‍ ക്ഷേത്രത്തിലോ പരിസരത്തോ ചുറ്റിക്കറങ്ങുന്നവരെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഉന്നതതലത്തില്‍ നിന്ന് ഇതിനകം പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.