ന്യൂബെറി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും വെസ്റ്റ് ബെര്‍ക്ക്‌ഷെയര്‍ എത്‌നിക് മൈനോറിറ്റി ഫോറവുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി. ആഘോഷത്തില്‍ ന്യൂബറി മേയറും തട്ചം മേയറും വിശിഷ്ടാതിഥികളായിരുന്നു.
രാവിലെ പത്ത് മണിയോടെ പൂക്കളം ഒരുക്കികൊണ്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന സ്വിന്‍ഡന്‍ സ്റ്റാര്‍ട്‌സിന്റെ ചെണ്ടമേളം ഉണ്ടായിരുന്നു. കലാപരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്റ് രവീഷ് ജോണ്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന കല ദി ആര്‍ട്‌സ് അവതരിപ്പിച്ച നൃത്തശില്‍പ്പം ഏവരുടേയും മനം കവര്‍ന്നു.
സൗമ്യ രഞ്ചീഷിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച തിരുവാതിര അവിസ്മരണീയമായി. തുടര്‍ന്ന നടന്ന സ്‌കിറ്റും ഫ്യൂഷന്‍ സംഗീതം, ഗാനമേള എന്നിവയെല്ലാം ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഗുഹൃതുരത്വമുണര്‍ത്തുന്നവയായി. ടേസ്റ്റ് ഓഫ് കേരള ഉണ്ടാക്കിയ ഓണസദ്യ ദൈവത്തിന്റെ സ്വന്തം നാടിനെ ഓര്‍മ്മപ്പെടുത്തി. കലാപരിപാടികള്‍ വൈകുന്നേരം നാല് മണിയോടെ അവസാനിച്ചു. ചടങ്ങില്‍ സെക്രട്ടറി ജിജു ജോയല്‍, മയോര്‍ ആര്‍തറ എന്നിവരും പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല