1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2011

ലണ്ടന്‍: രാജ്യത്ത് പനി പടര്‍ന്നുപിടിക്കവേ, രാജ്യത്ത് വാക്‌സിന് കനത്ത ക്ഷാമം അനുഭവപ്പെടുന്നു. ഓക്‌സ്ഫഡ് ഷയര്‍, കെന്റ്, ഡര്‍ബിഷയര്‍, ഹെര്‍ട്ഫഫോര്‍ഡ് ഷയര്‍, ഗ്‌ളൗസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളിലെല്ലാം വാക്‌സിന് കനത്ത ക്ഷമാമാണ്. യുകെയിലെ ആരോഗ്യപരിപാലന രംഗം അതിദയനീയ സ്ഥിതിയിലാണെന്നു വ്യക്തമാക്കുന്നതാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

മെറ്റ്‌ലോക്കിലെ ജിപിയായ ഡോ. പീറ്റര്‍ ഹോള്‍ഡന്‍ പറയുന്നത്, പത്തുലക്ഷത്തോളം പേര്‍ താമസിക്കുന്ന ഡര്‍ബിഷയറില്‍ ഇനി 1300 ഡോസ് വാക്‌സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്നാണ്. ഇത് ഡര്‍ബിഷയറിലെ മാത്രം സ്ഥിതിയല്ലെന്നും മിക്ക പ്രദേശങ്ങളിലെയും സ്ഥിതി ഇങ്ങനെ തന്നെയാണെന്നാണ് സഹപ്രവര്‍ത്തകരുമായി ആശയവിനിമമയം നടത്തുമ്പോള്‍ മനസ്‌സിലാവുന്നതെന്നും ഡോ. ഹോള്‍ഡന്‍ പറയയുന്നു.

സൗത്ത് ലണ്ടനിലെ ഡള്‍വിച്ചില്‍ നിന്നുള്ള ഡോ. റോസ്‌മേരി ലിയനാര്‍ഡ് പറയുന്നത് വാക്‌സിനായി തന്റെ മുന്നിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ രോഗികളുടെ എണ്ണം മണിക്കൂറുകള്‍ തോറും പെരുകുന്നുവെന്നാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മെഡിക്കല്‍ സ്‌റ്റോറുകളിലുമെല്ലാം ഡോ. റോസ്‌മേരി നേരിട്ട് വിളിച്ച് അവരുടെ പക്കലുള്ള വാക്‌സിന്‍ എന്‍ എച്ച് എസിന് കൈമാറാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് റേഷനായാണ് നല്കുന്നതെന്ന് വെസ്റ്റര്‍ഹാം പ്രാക്ടീസിലെ മാനേജര്‍ മാര്‍ഗരറ്റ് ഹിക്‌മോട്ട് സ്റ്റാപ്‌ലി പറയുന്നത്.

പന്നിപ്പനി നിമിത്തം യുകെയില്‍ ഈ സീസണില്‍ മരിച്ചവരുടെ എണ്ണം 39 ആയി. എഴുന്നൂറോളം പേര്‍ അതിഗുരുതരാവസ്ഥയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.