1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2011

പങ്കാളിയോട് എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുക എന്നത് ഏറെ അപകടം പിടിച്ച കാര്യമാണ്. പലഘട്ടത്തിലും തുറന്നുപറയലിനേക്കാള്‍ നല്ലത് മൗനമാണ്. ഓഫീസിലെ കാര്യങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച, നിങ്ങള്‍ക്ക് തോന്നിയ പല വികാരങ്ങളും പങ്കുവയ്ക്കുക, ചതിക്കുകയാണെന്ന സമ്മതിക്കുക, ഇന്നത്തെ കാലത്തെ ദാമ്പത്യ സംസാരങ്ങള്‍ ഇതൊക്കെയാവാം. അതുകൊണ്ടുതന്നെ പല ബന്ധങ്ങളും ദൃഢമാവുന്നതിനു മുന്‍പേ പൊട്ടുന്ന പതിവാണുള്ളത്.

ഇന്നത്തെ ബന്ധങ്ങള്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദമ്പതികള്‍ ഒരു ഐഡിയല്‍ മോഡല്‍ അല്ല. അവനറിയാതെ മുന്‍ കാമുകനൊപ്പം അത്താഴം കഴിക്കുകയും, ഫ്രണ്ടിനൊപ്പം മദ്യപിക്കുകയും, ചെയ്യുന്നവര്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ഒരു ദശാബ്ദം മുമ്പ് ഇങ്ങനെയുള്ള ആളുകളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.

നിങ്ങള്‍ ചെയ്യുന്ന ഏതൊക്കെ കാര്യങ്ങളാണ് പരസ്പരം പങ്കുവയ്‌ക്കേണ്ടത് എന്തൊക്കെ പങ്കുവയ്‌ക്കേണ്ട എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടോ? ഒന്നും പറയാതിരിക്കുന്നത് പക്വതയുടെ ലക്ഷണമാണെന്നും എല്ലാ തുറന്നുപറയുന്നത് ആത്മവിശ്വാസമില്ലാത്തതിനാലാണെന്നുമാണ് മനശാസ്ത്രജ്ഞ ജാക്വിസ് ആന്റോയിന്‍ മാലാറെവിക്‌സ് പറയുന്നത്.

പങ്കാളിയോട് എല്ലാകാര്യങ്ങളും തുറന്നു പറയുന്നത് നിങ്ങളെ പ്രശ്‌നത്തിലാക്കുമെന്നാണ് സൈക്കോ അനലിസ്റ്റ്ായ കാതറീന്‍ ബെന്‍സൈയ്ദ് പറയുന്നത്.

ചില രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടതുപോലെ ചില കാര്യങ്ങള്‍ തീര്‍ച്ചയായും വെളിപ്പെടുത്തിയേ തീരൂ. എന്നാല്‍ ഏതൊക്കെ കാര്യങ്ങളാണ് രഹസ്യമാക്കി സൂക്ഷിക്കേണ്ടത് ഏതൊക്കെ കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കണം എന്നതിനെ കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ക്ക് ആശങ്കയുണ്ടാവും. നിങ്ങള്‍ക്ക് സഹായകമാകുന്ന ചില നിര്‍ദേശങ്ങള്‍ ഞങ്ങള്‍ നല്‍കാം.

എന്താണ് നിങ്ങള്‍ പറയരുതാത്തത്.

ജോലി കഴിഞ്ഞശേഷം നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനൊപ്പം കറങ്ങി നിങ്ങള്‍ വീട്ടിലെത്താന്‍ ഒരുപാട് വൈകി. ഇത് നിങ്ങളുടെ പങ്കാളിയെ ദേഷ്യം പിടിപ്പിക്കുമെന്ന് നിങ്ങള്‍ക്കറിയാം. എങ്കില്‍ ഇക്കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.

എന്താണ് നിങ്ങള്‍ തീര്‍ച്ചയായും പറയേണ്ട കാര്യം

സാമ്പത്തികമായ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കണം. അസുഖത്തെ കുറിച്ചും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും പരസ്പരം സംസാരിക്കണം.

പറയുകയോ പറയാതിരിക്കുകയോ ചെയ്യാവുന്ന കാര്യങ്ങള്‍

നിങ്ങളുടെ പങ്കാളിയെ ചതിക്കുകയാണെന്ന തോന്നല്‍ മനസിലുണ്ടാവുകയും അത് തുടരാനാഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇക്കാര്യം അയാളുമായി പങ്കുവയ്ക്കണം. അയാളെ വേണ്ടെന്ന തോന്നല്‍ നിങ്ങളുടെ മനസില്‍ ശക്തമാണെങ്കില്‍ മാത്രം ഇങ്ങനെ ചെയ്യണം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.