1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2011

പലിശ നിരക്ക് മൂന്ന് വര്‍ഷം അതേ രീതിയില്‍ തുടരുമെന്ന പ്രഖ്യാപനം വീട്ടുടമസ്ഥര്‍ക്ക് ആശ്വാസമാകുന്നു. പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറായേക്കുമെന്ന പ്രചരണങ്ങള്‍ നിരക്കു വര്‍ധിപ്പിക്കില്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെ ഇല്ലാതായി. ഈ നീക്കം ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെന്നും അത് പണപ്പെരുപ്പത്തില്‍ വന്‍കുറവുണ്ടാക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം കുടുംബപണപ്പെരുപ്പ് നിരക്ക് രണ്ടുവര്‍ഷത്തിനിടെ ആദ്യമായി കുറഞ്ഞതായി ഒരു സര്‍വ്വേ വ്യക്തമാക്കുന്നു. ബാങ്ക് പലിശനിരക്ക് അര ശതമാനത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്.

അടുത്തിടെയൊന്നും പലിശനിരക്ക് വര്‍ധിപ്പിക്കില്ലെന്ന ശുഭാപ്തിവിശ്വാസത്തിലാണ് സാമ്പത്തിക വിദഗ്ധര്‍. 2014വരെ പലിശ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്നാണ് ചിലര്‍ പറയുന്നത്.

വാറ്റിലും ഇന്ധനവിലയിലും ഉണ്ടായ മാറ്റങ്ങളുള്‍പ്പെടെ ചില താല്‍ക്കാലിക ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കുടുംബപണപ്പെരുപ്പം ഉയരാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധനായ വിക്കി റെഡ് വുഡ് പറയുന്നത്. അടുത്തവര്‍ഷത്തോടെ ആകെ പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 2014വരെ പലിശനിരക്ക് വര്‍ധിക്കുമെന്ന് പ്രതീക്ഷിയില്ലെന്നും അടുത്തവര്‍ഷത്തോടെ പണപ്പെരുപ്പം നന്നായി കുറയുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഫാക്ടറി ഗെയ്റ്റ് പണപ്പെരുപ്പം കഴിഞ്ഞ ഏപ്രിലിലെ അപേക്ഷിച്ച് മെയില്‍ .2% കുറഞ്ഞിട്ടുണ്ടെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റ്ക്‌സ് പറയുന്നത്. മെയില്‍ എണ്ണവില .7% കുറഞ്ഞതാണ് ഇതിന് കാരണം.

സാമ്പത്തിക നില വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇതിന് കുറച്ചുസമയമെടുക്കുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.

ഡേവിഡ് കാമറൂണിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘സാമ്പത്തികമാന്ദ്യം അവസാനിച്ചു. സാമ്പത്തിക മേഖല ഇപ്പോള്‍ വളരുകയാണ്. കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്നതിനേക്കാല്‍ 400,000 ആളുകള്‍ ഇപ്പോള്‍ ജോലിചെയ്യുന്നുണ്ട്. ആത്മവിശ്വാസം വര്‍ധിക്കുകയാണ്.’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.